തിരുവനന്തപുരം: 600 കോടി രൂപ മൂതൽ മുടക്കിൽ ഹയാത്ത് റീജൻസി ഫൈവ് സ്റ്റാർ ഡീലക്‌സ് ഹോട്ടലുമായി ലുലു ഗ്രൂപ്പ്. തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിക്കുന്ന ലോകോത്തര നിലവാരമുള്ള ഹോട്ടലിൽ 132 റൂമുകളാണുള്ളത്. ഏറ്റവും വലിയ പ്രസിഡൻഷ്യൽ സ്യൂട്ട്, ഡിപ്ലോമാറ്റിക് സ്യൂട്ട് ഉൾപ്പെടെ എട്ട് സ്യൂട്ട് റൂമുകളാണ് ഈ ഹോട്ടലിലുള്ളത്.
ആറ് റീജൻസി സ്യൂട്ടുകളും 37 ക്ലബ് റൂമുകളും ഇവിടെയുണ്ട്. ആയിരം പേർക്കിരിക്കാവുന്ന ഗ്രേറ്റ് ഹാളും 700 പേർക്ക് റോയൽ ബോർ റൂമും, ക്രിസ്റ്റൽ ഹാളും ഹോട്ടലിന്‍റെ പ്രത്യേകതയാണ്. രാജ്യാന്തര സമ്മേളനങ്ങൾ ബിസിനസ് മീറ്റിങ്ങുകൾ വിവാഹങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഈ മൂന്നു വേദികളും തയ്യാറാക്കിയിരിക്കുന്നത്.
രാജ്യത്തെ എല്ലാ തരം രുചികളും വിളമ്പുന്ന അഞ്ചു റസ്റ്റോറന്‍റുകളും ഹയാത്ത് റീജൻസിയുടെ പ്രത്യേകതയാണ്.
400 കാറുകൾക്കും 250 ഇരുചക്ര വാഹനങ്ങൾക്കും ഒരേ സമയം പാർക്ക് ചെയ്യാൻ കഴിയുന്ന മൾട്ടി ലെവൽ പാർക്കിങ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹയാത്ത് ഗ്രൂപ്പിന്‍റെ കേരളത്തിലെ മൂന്നാമത്തെ ഹോട്ടലാണ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കുന്നത്.
ഔട്ട്ഡോർ സിമ്മിങ് പൂളും 360 ജിമ്മും ആയുർവേദ സ്‌പായും ഹോട്ടലിന്‍റെ ആകർഷണങ്ങളാണ്. രണ്ടര വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ ആഗ്രഹിച്ചിരുന്ന ഹോട്ടൽ കൊവിഡും മറ്റ് പ്രതിസന്ധികളും കാരണം അഞ്ച് വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയതെന്ന് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഹോട്ടൽ ഉദ്ഘാടനം ചെയ്യും.