ETV Bharat / business

കാർഷിക മേളയിൽ താരങ്ങളായി 'ഹൈദ'യും 'ആമി'യും; തേന്മാവിന്‍ കൊമ്പത്തിലെ വില്ലുവണ്ടിയും പ്രദര്‍ശനത്തിന്

author img

By

Published : Oct 16, 2022, 5:28 PM IST

Updated : Oct 17, 2022, 12:14 PM IST

വിവിധ സിനിമകളില്‍ അഭിനയിച്ച ഹൈദ എന്ന രാജസ്ഥാനി ഒട്ടകവും ആമി നന്ദന എന്ന കുതിരയുമാണ് കാർഷിക പ്രദർശന വിപണന മേളയിലെ പ്രാധന ആകര്‍ഷണം. ഒപ്പം നിരവധി സിനിമകളിൽ ഉപയോഗിച്ച വില്ലുവണ്ടികളും കാളവണ്ടികളും പ്രദർശനത്തിനുണ്ട്

exhibition  exhibition kottayam  Kottayam Karshikamela exhibition  Karshikamela  ഹൈദ  ആമി  Haida  Aami  കാർഷിക മേള  കോട്ടയം കാർഷിക മേള  ആമി നന്ദന  രാജസ്ഥാനി ഒട്ടകം
കാർഷിക മേളയിൽ താരങ്ങളായി 'ഹൈദ'യും 'ആമി'യും; തേന്‍മാവിന്‍ കൊമ്പത്തിലെ വില്ലുവണ്ടിയും പ്രദര്‍ശനത്തിന്

കോട്ടയം: കാര്‍ഷിക വിപണന മേളയിലെ ആകര്‍ഷണമായി കുതിരയും ഒട്ടകവും. മലയാളത്തിലെ വിവിധ സിനിമകളില്‍ അഭിനയിച്ച ഹൈദ എന്ന രാജസ്ഥാനി ഒട്ടകവും, ആമി നന്ദന എന്ന കുതിരയുമാണ് മേളയിലെ പ്രധാന ആകര്‍ഷണം. കേരള കര്‍ഷക സംഘം 27-ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന കാര്‍ഷിക പ്രദര്‍ശന വിപണന മേളയിലാണ് ഹൈദയും ആമിയും എത്തിയത്.

കോട്ടയത്ത് കാര്‍ഷിക മേള പ്രദര്‍ശനം

ബാഹുബലി, ചാര്‍ലി, പത്തൊമ്പതാം നൂറ്റാണ്ട്, സാറ്റര്‍ഡേ നൈറ്റ് തുടങ്ങിയ സിനിമകളിലൂടെയാണ് ആമി തിരശീലക്ക് മുമ്പിലെത്തിയത്. കര്‍ണാടകയിലെ സത്യമംഗലത്തു നിന്നാണ് ആമി നന്ദനയെന്ന കത്യാവരി ഇനത്തില്‍പ്പെട്ട വെള്ളക്കുതിരയെ കൊണ്ടുവന്നത്. 20 വയസാണ് ആമിയുടെ പ്രായം.

കായംകുളം കൊച്ചുണ്ണി എന്ന ചരിത്ര സിനിമയിലൂടെയാണ് ഹൈദ എത്തിയത്. പത്തനംതിട്ട സ്വദേശിയായ നന്ദന ഫാമിന്‍റെ ഉടമ ചിക്കു നന്ദനയുടെ ഉടമസ്ഥതയിലുള്ളതാണ് ഹൈദയും, ആമിയും. ഷൂട്ടിങ്ങിന് ആവശ്യമായ മൃഗങ്ങളെയും പഴയ മോഡല്‍ വാഹനങ്ങളും വിതരണം ചെയ്യുന്ന ആളാണ് ചിക്കു നന്ദന.

ഗസര്‍മേരി ഇനത്തില്‍പ്പെട്ടതാണ് ഹൈദ എന്ന ഒട്ടകം. ഇവിടുത്തെ കാലാവസ്ഥയുമായി ഇണങ്ങാന്‍ ആറ് വര്‍ഷമായി ഹൈദക്ക് ട്രെയിനിങ് നല്‍കിയിരുന്നു. ഹൈദയ്ക്ക് ഇപ്പോള്‍ ഏഴ് വയസാണ് പ്രായം. രാജസ്ഥാനില്‍ നിന്നും എത്തിക്കുന്ന പ്രത്യേക ഭക്ഷണമാണ് പ്രധാന ആഹാരം.

45 ലധികം സിനിമകളിൽ ഉപയോഗിച്ച ചരക്ക് കൊണ്ടുപോകുന്ന പഴയ കാല വണ്ടി, റോമൻസ് സിനിമയിൽ ഉപയോഗിച്ച കുതിരവണ്ടി, ബാഹുബലി സിനിമയിൽ ഉപയോഗിച്ച പീരങ്കി എന്നിവയും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. സിനിമയിലുണ്ടായിരുന്ന കുതിരയും ഒട്ടകവും കാളവണ്ടിയുമൊക്കെ കൗതുക കാഴ്‌ചകളായി എന്ന് പ്രദർശനം കാണാനെത്തിയവർ പറഞ്ഞു.

തേന്മാവിൻ കൊമ്പത്ത് സിനിമയിലെ വില്ലുവണ്ടിയും ഇവിടെയുണ്ട്. 110 വർഷം പഴക്കമുണ്ട് ഇതിന്. വാസ്‌തു സംബന്ധമായ രീതിയിലാണ് ഇത് പണി കഴിപ്പിച്ചിരിക്കുന്നത്. തേക്ക്, വാഗമരം തുടങ്ങിയ തടികളാണ് ഇവയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. 16 വർഷം മുമ്പ് ഒന്നര ലക്ഷം രൂപയ്ക്ക് വാങ്ങിയതാണ് ഈ വില്ലുവണ്ടി.

പത്തൊമ്പതാം നൂറ്റാണ്ട്, നിവിൻ പോളിയുടെ സാറ്റർഡേ നൈറ്റ് എന്നീ സിനിമകളിൽ ഉപയോഗിച്ച രഥവും ഇവിടെയുണ്ട്. കാർഷിക ഉത്പന്നങ്ങൾ, കാർഷിക ഉപകരണങ്ങൾ, ഭക്ഷ്യ വസ്‌തുക്കൾ, ഫല വ്യക്ഷ തൈകൾ, വസ്‌ത്രങ്ങൾ വീട്ടുപകരണങ്ങൾ എന്നിവയും പ്രദർശനത്തിനുണ്ട്. കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ഒക്‌ടോബർ 14 നാണ് കാർഷിക പ്രദർശന വിപണന മേള ആരംഭിച്ചത്.

Last Updated : Oct 17, 2022, 12:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.