തിരുവനന്തപുരം: ക്ഷീരവികസന മേഖലക്ക് ആർഐഡിഎഫ് വായ്‌പ അടക്കം ആകെ 114.76 കോടി രൂപ വകയിരുത്തി. ക്ഷീരഗ്രാമം പദ്ധതി വ്യാപിപ്പിക്കുന്നതിനായി 2.40 കോടി രൂപ പ്രഖ്യാപിച്ചു. വാണിജ്യ ക്ഷീരവികസന പ്രവർത്തനങ്ങളും മിൽക്ക്‌ഷെഡ് വികസന പ്രവർത്തനങ്ങളും എന്ന പദ്ധതിക്ക് 42.33 കോടി രൂപ വകയിരുത്തി.
തീറ്റപ്പുൽ, അസോള, ചോള കൃഷികൾക്കുള്ള സഹായം ജലസേചന സഹായം, സൈലേജ് നിർമാണ യൂണിറ്റുകൾ, തീറ്റപ്പുൽ ഹബ്ബ് എന്നിവയുടെ പ്രവർത്തനങ്ങൾക്കായി 8.50 കോടി രൂപ അനുവദിച്ചു. സംസ്ഥാന കാലിത്തീറ്റ ഫാമും മോഡൽ ഡയറി യൂണിറ്റും സ്ഥാപിക്കൽ എന്ന പുതിയ പദ്ധതിക്കായി 11 കോടി രൂപ വകയിരുത്തി.