ETV Bharat / business

'കടലിന്‍റെയും കായലിന്‍റെയും അപൂര്‍വ സംഗമം, കൊതിപ്പിക്കുന്ന പ്രകൃതിഭംഗി'; വലിയപറമ്പ് വിളിക്കുന്നു സഞ്ചാരികളെ ഇതിലേ... - വാട്ടര്‍ സ്ട്രീറ്റ്

ലോക ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച ഈ പ്രദേശം വാട്ടര്‍ സ്ട്രീറ്റ് ഉള്‍പ്പടെയുള്ള പദ്ധതികളിലൂടെ അതിന്‍റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ്.

valiyaparamba  valiyaparamba island tourism  valiyaparamba island  valiyaparamba tourism  tourism  വലിയപറമ്പ്  വലിയപറമ്പ് ദ്വീപ്  വലിയപറമ്പ് ടൂറിസം  കാസര്‍കോട്  വാട്ടര്‍ സ്‌ട്രീറ്റ് പദ്ധതി  വാട്ടര്‍ സ്ട്രീറ്റ്
വലിയപറമ്പ് ടൂറിസം
author img

By

Published : Dec 16, 2022, 7:32 PM IST

വലിയപറമ്പ് ടൂറിസം

കാസര്‍കോട്: കടലിന്‍റെയും കായലിന്‍റെയും അപൂര്‍വ സംഗമം, ആരേയും കൊതിപ്പിക്കുന്ന ഗ്രാമഭംഗി, കേരളത്തിലെ ഏറ്റവും നീളം കൂടിയ കടല്‍ തീരമുള്ള ഗ്രാമം ഇങ്ങനെ ഒട്ടനവധി സവിശേഷതകള്‍ നിറഞ്ഞതാണ് കാസര്‍കോട് ജില്ലയിലെ വലിയപറമ്പ്. വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു കുഞ്ഞു ദ്വീപാണ് ഇവിടം. കായലും ഹൗസ് ബോട്ട് യാത്രയും മീന്‍പിടിത്തവും കല്ലുമ്മക്കായ കൃഷിയുമെല്ലാം ഇവിടെ എത്തിയാല്‍ കാണാം.

വേമ്പനാടും അഷ്‌ടമുടിയും കഴിഞ്ഞാൽ വലിപ്പത്തിന്‍റെ കാര്യത്തില്‍ മൂന്നാമതായി നി‌ൽക്കുന്ന കായലാണ് വലിയപറമ്പ്. ഒരുഭാഗം കവ്വായി കായലും മറുഭാഗം കണ്ണെത്താ ദൂരത്തോളം കടലും. കായൽ സൗന്ദര്യം ആസ്വദിക്കാൻ ഇവിടെ എത്തിച്ചേ‌ർന്ന സഞ്ചാരികൾ വലിയപറമ്പിന് മലബാറിന്‍റെ ആലപ്പുഴ എന്ന വിളിപ്പേ‌രും സമ്മാനിച്ചിട്ടുണ്ട്.

14,000ത്തോളം ജനസംഖ്യയുള്ള വലിയപറമ്പ് പഞ്ചായത്തിൽ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളും കര്‍ഷകരുമാണ്. ലോക ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച ഈ പ്രദേശം ഇന്ന് അതിന്‍റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ്.

ഒരുങ്ങുന്നു വാട്ടര്‍ സ്‌ട്രീറ്റ് പദ്ധതി: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനാണ് വലിയപറമ്പില്‍ വാട്ടര്‍ സ്‌ട്രീറ്റ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പ്രദേശത്തും ജനകീയമായി ടൂറിസം കേന്ദ്രങ്ങള്‍ രൂപപ്പെടുത്തുന്ന സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായാണ് വാട്ടര്‍ സ്ട്രീറ്റ് എന്ന ആശയം. ഇതിന്‍റെ ഭാഗമായി കനാലുകളും വിവിധ ജലാശയങ്ങളും ആഴംകൂട്ടി വൃത്തിയാക്കി സംരക്ഷിച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.

ജലാശയങ്ങളുടെ സംരക്ഷണത്തിനായി വശങ്ങളില്‍ കയര്‍ ഭൂവസ്ത്രം വിരിക്കും. പുഴയും തോണികളിലെ യാത്രയും മീന്‍പിടിത്തവും എല്ലാം നേരിട്ട് അനുഭവിക്കാനുള്ള അവസരമാണ് വാട്ടര്‍ സ്ട്രീറ്റ് പദ്ധതി സഞ്ചാരികള്‍ക്ക് നല്‍കുന്നത്. ഒപ്പം വലിയപറമ്പ് ഗ്രാമപഞ്ചായത്തിന്‍റെ പ്രത്യേകതകളായ കല്ലുമ്മക്കായ, കക്കവാരല്‍ തുടങ്ങിയവ കാണാനും അതില്‍ ഏര്‍പ്പൊടാനും അവസരമുണ്ടാക്കും.

കേരളത്തിലെ 941 പഞ്ചായത്തുകളിൽ 10 പഞ്ചായത്തുകളെയാണ് ടൂറിസം സ്ട്രീറ്റ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. അതില്‍ കാസർകോട് ജില്ലയിലെ ഏക പഞ്ചായത്താണ് വലിയപറമ്പ്.

വലിയപറമ്പിലെ അത്‌ഭുത കാഴ്‌ചകള്‍ ഒരു ദിവസം കൊണ്ട് കണ്ട് തീര്‍ക്കാന്‍ സാധിക്കുന്നതല്ല. കവ്വായി കായലിലെ മാടക്കാല്‍ തുരുത്തും, കടലും കായലും ഒന്നിക്കുന്ന പുലിമുട്ടിലെ കാഴ്‌ചയും ആരെയും ആകര്‍ഷിക്കും. കണ്ടല്‍ ചെടികളുടെ തുരുത്തും കായലിന്‍റെ ഭംഗിയും ഇന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ സഹായത്തോടെ പ്രാദേശിക ടൂറിസം സംരംഭകര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

അതേസമയം തീരദേശ പരിപാലന നിയമ പരിധിയിൽ ഉൾപ്പെട്ടതിനാൽ വലിയപറമ്പിലെ ടൂറിസം വികസനം പ്രതിസന്ധിയിലാണ്. വലിയ പറമ്പിന്‍റെ ടൂറിസം സ്വപ്‌നങ്ങള്‍ക്ക് അത് തിരിച്ചടിയുമാകുന്നു. എന്നാൽ വിദേശികൾപോലും തേടിയെത്തുന്ന ഈ ദ്വീപ് പ്രദേശം അത്തരം അതിരുകളിൽ വീർപ്പുമുട്ടേണ്ടതല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.