ബെംഗളൂരു (കർണാടക): പണം എടുക്കുന്ന എടിഎമിനെകുറിച്ച് നമ്മൾക്കറിയാം, എന്നാൽ എടിഎമ്മിൽ നിന്ന് നല്ല ചൂടൻ ഇഡ്‌ലി പുറത്തേക്ക് വന്നാലോ. അത്തരമൊരു മെഷീനാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ താരം. ബെംഗളൂരുവിലാണ് ചൂടൻ ഇഡ്‌ലി പുറത്തേക്ക് വരുന്ന എടിഎം സജ്ജീകരിച്ചിരിക്കുന്നത്.
ഇഡ്‌ലി മാത്രമല്ല നല്ല രുചിയൂറും സാമ്പാറും ചമ്മന്തിയും കൂടെ കിട്ടും. ബെംഗളൂരു ആസ്ഥാനമായുള്ള സ്‌റ്റാർട്ടപ്പ് കമ്പനി ഫ്രഷ് ഷോട്ടാണ് ഇഡ്‌ലി എടിഎമ്മിന് പിന്നിൽ. സംരംഭകരായ ഹീരാമത്തും സുരേഷ് ചന്ദ്രശേഖരനും ചേർന്നാണ് ഇഡ്‌ലി വെൻഡിങ് മെഷീൻ നിർമിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഈ ഇഡ്‌ലി എടിഎം.
വെന്‍ഡിങ് മെഷീനിലെ ആപ്ലിക്കേഷന്‍ കോഡ് സ്‌കാന്‍ ചെയ്‌താല്‍ ഓണ്‍ലൈനായി പേയ്‌മെന്‍റ് ചെയ്‌ത് ഫുഡ് ഓര്‍ഡര്‍ ചെയ്യാം. ഓര്‍ഡര്‍ ചെയ്‌ത് മിനിറ്റുകള്‍ക്കുള്ളില്‍ പഞ്ഞിപോലത്തെ ഇഡ്‌ലി നമ്മുടെ കയ്യില്‍ എത്തും. ഇഡ്‌ലി വെന്‍ഡിങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്‍റെ വീഡിയോ ട്വിറ്ററിൽ വൈറലാണ്.
-
Idli ATM in Bangalore... pic.twitter.com/NvI7GuZP6Y
— B Padmanaban (padmanaban@fortuneinvestment.in) (@padhucfp) October 13, 2022 " class="align-text-top noRightClick twitterSection" data="
">Idli ATM in Bangalore... pic.twitter.com/NvI7GuZP6Y
— B Padmanaban (padmanaban@fortuneinvestment.in) (@padhucfp) October 13, 2022Idli ATM in Bangalore... pic.twitter.com/NvI7GuZP6Y
— B Padmanaban (padmanaban@fortuneinvestment.in) (@padhucfp) October 13, 2022
മെഷീനിൽ നിന്നും എങ്ങനെയാണ് ഇഡ്‌ലി പുറത്തെടുക്കുന്നതെന്നും വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. ഓർഡർ ചെയ്‌ത് കഴിഞ്ഞാൽ വെറും 55 സെക്കൻഡിനുള്ളിൽ ഇഡ്‌ലി തയ്യാറാകും.
24 മണിക്കൂറും ഇഡ്‌ലി കഴിക്കാം: ഇനി രാത്രി ഇഡ്‌ലി കഴിക്കാൻ തോന്നിയാൽ കട അടച്ചുപോയല്ലോ എന്നോർത്ത് വിഷമിക്കേണ്ട. ദേ ഇങ്ങോട്ട് വന്നാ മതി 24 മണിക്കൂറും ഇഡ്‌ലി വെൻഡിങ് മെഷീൻ ഇഡ്‌ലി തയ്യാറാക്കി തരും.
ഏത് ഇഡലി വേണം: ഏതേലും ഒരു ഇഡ്‌ലി മാത്രമായിരിക്കും മെഷീനിൽ നിന്ന് കിട്ടുക എന്നാണ് വിചാരിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. വ്യത്യസ്‌ത രുചി വൈവിധ്യങ്ങളിലുള്ള ഇഡ്‌ലി ഇവിടെ റെഡിയാണ്. ഫോഡി ഇഡ്‌ലി, പെരി പെരി ഇഡ്‌ലി, ഇറ്റാലിയൻ ഹെർബ്‌സ് ഇഡ്‌ലി, ചോക്ലേറ്റ് ഇഡ്‌ലി എന്നിവ ഈ മെഷീനിൽ ലഭിക്കും. 25 മുതൽ 30 രൂപയാണ് രണ്ട് ഇഡ്‌ലിയുടെ വില.
ദോശയും പാനിപ്പൂരിയും: ഇഡ്‌ലി എടിഎമ്മിന് പിന്നാലെ ദോശയും പാനിപ്പൂരിയും തയ്യാറാക്കുന്ന മെഷീനുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ബസ് സ്‌റ്റാൻഡ്, ഓഫിസുകൾ, റെയിൽവേ, എയർപോർട്ട് എന്നിവിടങ്ങളിൽ മെഷീൻ സ്ഥാപിക്കും.