ETV Bharat / business

How to secure Boy Childs future | ആൺമക്കളുടെ ഭാവി സുരക്ഷിതമാക്കാൻ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ; അറിയേണ്ടതെല്ലാം - kisan vikas patra

Post Office Schemes to secure Boy Childs future | ആൺകുട്ടികളുള്ള മാതാപിതാക്കൾക്ക് ഉപയോഗപ്പെടുത്താനാകുന്ന സർക്കാർ മേഖലയിലെ നിക്ഷേപ പദ്ധതികളെപ്പറ്റി അറിയാം. പോസ്റ്റ് ഓഫീസ് വഴിയാണ് ഈ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നത്.

Etv Bharat Post Office Schemes for boy child  പോസ്റ്റ് ഓഫീസ് പദ്ധതികൾ  നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്
How to secure Boy Childs future with Post Office Schemes
author img

By ETV Bharat Kerala Team

Published : Sep 7, 2023, 5:56 PM IST

ക്കളുടെ ഭാവിയെപ്പറ്റി ആശങ്കപ്പെടാത്ത രക്ഷിതാക്കൾ കുറവാണ്. തന്‍റെ മക്കൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നൽകാനും മികച്ച ജോലി നേടാൻ അവരെ പ്രാപ്തരാക്കാനും രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എന്നാൽ ചില രക്ഷിതാക്കൾക്കെങ്കിലും മക്കളുടെ പഠനകാര്യത്തിൽ സാമ്പത്തികം വിലങ്ങുതടിയാകാറുണ്ട്. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം സർക്കാർ സൗജന്യമായി നൽകുന്നുണ്ട്. അതിനാൽ സ്‌കൂൾ പഠനകാലം വലിയ പ്രയാസമില്ലാതെ കടന്നുപോകുമെങ്കിലും ഉന്നത വിദ്യാഭ്യാസത്തിലേക്ക് എത്തുമ്പോഴാകും സാമ്പത്തികം വില്ലനാകുക.

മാതാപിതാക്കളുടെ ഈ ബുദ്ധിമുട്ട് കണ്ടറിഞ്ഞാണ് കേന്ദ്രസർക്കാർ കുട്ടികളുടെ ഭാവി മുന്നിൽക്കണ്ടുകൊണ്ട് നിരവധി നിക്ഷേപ പദ്ധതികൾ ആവിഷ്കരിച്ചത്. പെണ്മക്കളുള്ള മാതാപിതാക്കൾക്കുവേണ്ടി സുകന്യ സമൃദ്ധി അടക്കമുള്ള നിരവധി പദ്ധതികൾ നിലവിലുണ്ട്. എന്നാൽ ആൺമക്കളുള്ള രക്ഷിതാക്കൾക്കായി ഇത്തരം പദ്ധതികൾ പറഞ്ഞുകേട്ടിട്ടില്ല. അതുകൊണ്ട് ആൺകുട്ടികളുള്ള മാതാപിതാക്കൾക്ക് ഉപയോഗപ്പെടുത്താനാകുന്ന സർക്കാർ പദ്ധതികളെപ്പറ്റിയാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. പോസ്റ്റ് ഓഫീസ് വഴിയാണ് ഈ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം (How to secure Boy Childs future with Post Office Schemes) .

നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് (NSC)

കേന്ദ്രസർക്കാർ സാധാരണക്കാർക്കുവേണ്ടി ആവിഷ്കരിച്ചിട്ടുള്ള നിക്ഷേപ പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് അഥവാ എൻ എസ്‌ സി. ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഏറ്റവും മികച്ചതെന്ന് പറയാവുന്ന ഒന്നാണ് എൻ എസ്‌ സി. സർക്കാർ പിന്തുണയുള്ള എൻ എസ്‌ സി നിക്ഷേപ പദ്ധതി രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് ശാഖയിലും ലഭ്യമാണ്. ചെറുകിട, ഇടത്തരം വരുമാനമുള്ള നിക്ഷേപകർ നികുതി ആനുകൂല്യങ്ങളോടെ സമ്പാദ്യം സ്വരുക്കൂട്ടുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഒരു വ്യക്തിക്ക് ഒറ്റയ്ക്കോ, ഒന്നിലധികം പേർക്ക് സംയുക്തമായോ എൻ എസ്‌ സി അകൗണ്ട് തുടങ്ങാം. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുവേണ്ടി രക്ഷിതാക്കൾക്ക് എൻ എസ്‌ സി അകൗണ്ട് തുടങ്ങാവുന്നതാണ്. അതിനാൽ ആൺകുട്ടികളുള്ള മാതാപിതാക്കൾക്ക് അവരുടെ മക്കളുടെ പേരിൽ അകൗണ്ട് തുറക്കാനാകും.

എൻ എസ്‌ സി അകൗണ്ടിന്‍റെ പ്രത്യേകതകൾ:(Benefits of NSC Account)

  • ആവശ്യമായ കുറഞ്ഞ നിക്ഷേപം 1,000 രൂപ. 100 ന്‍റെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം. ഉയർന്ന നിക്ഷേപ പരിധിയില്ല.
  • നിലവിലെ പലിശ നിരക്ക് (Existing Interest rate) 7.7% (സർക്കാർ എല്ലാ വർഷവും നിരക്കുകൾ പരിഷ്കരിച്ചേക്കാം).
  • മെച്യൂരിറ്റി കാലയളവ്: 5 വർഷം.
  • സെക്ഷൻ 80 C പ്രകാരം ₹1.5 ലക്ഷം വരെ നികുതി ആനുകൂല്യങ്ങൾ ( Tax benefits) ക്ലെയിം ചെയ്യാം.
  • ടി ഡി എസ് (TDS) ഇല്ല, അതിനാൽ പണം നിക്ഷേപിക്കുന്നവർക്ക് കാലാവധി പൂർത്തിയാകുമ്പോൾ മുഴുവൻ തുകയും ലഭിക്കും.

കിസാൻ വികാസ് പത്ര (കെ വി പി) Kisan Vikas Patra

ഇന്ത്യ പോസ്റ്റിന്‍റെ മറ്റൊരു ലഘു സമ്പാദ്യ പദ്ധതികയാണ് കിസാൻ വികാസ് പത്ര. കേന്ദ്ര സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപമാണിത്. ഈ പദ്ധതിയിലൂടെ നിശ്ചിത സമയത്തിനുള്ളിൽ നിക്ഷേപം ഇരട്ടിയാക്കി തിരികെ ലഭിക്കും. പേരുകേട്ടാൽ കർഷകർക്കുള്ള പദ്ധതിയെന്നു തോന്നുമെങ്കിലും ആർക്കും ഈ പദ്ധതിയിൽ അംഗമാകാം.

കിസാൻ വികാസ് പത്രയുടെ സവിശേഷതകൾ: Benefits of Kisan Vikas Patra

  • പത്ത് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സ്വന്തം പേരിൽ തന്നെ അക്കൗണ്ട് എടുക്കാൻ സൗകര്യം.
  • 10 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ട് ആരംഭിക്കാം.

  • പലിശ കണക്കാക്കുന്നത് കൂട്ടു പലിശ രീതിയിൽ. നിലവിലെ പലിശ നിരക്ക് 7.5 %.
  • 115 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാകും. നിക്ഷേപം ആരംഭിക്കുന്ന സമയത്തെ പലിശ കാലാവധിയോളം ലഭിക്കും.
  • രണ്ട് വർഷവും ആറ് മാസവും പൂർത്തിയായ ശേഷം ആവശ്യമെങ്കിൽ അക്കൗണ്ട് അവസാനിപ്പിക്കാൻ കഴിയും.
  • അക്കൗണ്ട് ഒരു പോസ്റ്റ് ഓഫീസിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ സൗകര്യം.
  • നിക്ഷേപത്തിന്മേൽ കുറഞ്ഞ പലിശക്ക് ലോൺ സൗകര്യം ലഭ്യമാകും.

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS)

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ നിങ്ങൾക്ക് ഒരു നിശ്ചിത തുക നിക്ഷേപിച്ച് പ്രതിമാസം നിശ്ചിത പലിശ നേടാം. ഈ സ്കീം രാജ്യത്തുടനീളമുള്ള ഏത് പോസ്റ്റ് ഓഫീസുകളിലും ലഭ്യമാണ്.

പദ്ധതിയുടെ പ്രത്യേകതകൾ:

  • പ്രായപൂർത്തിയാവാത്തവരുടെ പേരിൽ രക്ഷിതാക്കൾക്കും അക്കൗണ്ട് തുറക്കാം.
  • രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിലും നിക്ഷേപം തുടങ്ങാം.
  • പലിശ നിരക്ക് പ്രതിവർഷം 7.4 %
  • കുറഞ്ഞത് 1000 രൂപ ഉപയോഗിച്ച് ഒരു അക്കൗണ്ട് തുറക്കാം. വ്യക്തിഗത അകൗണ്ടിൽ 1000 രൂപയുടെ ഗുണിതങ്ങളായി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ജോയിന്‍റ് അക്കൗണ്ടിൽ പരിധി 15 ലക്ഷം.
  • നിക്ഷേപകൻ പരിധിയിൽക്കൂടുതൽ നിക്ഷേപം നടത്തിയാൽ, അധിക നിക്ഷേപം തിരികെ നൽകും.
  • പദ്ധതിയുടെ കാലാവധി അഞ്ച് വർഷം
  • അക്കൗണ്ട് തുറന്ന തീയതി മുതൽ 1 വർഷത്തിന് ശേഷവും 3 വർഷത്തിന് മുമ്പും അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ, ആകെ തുകയുടെ 2 ശതമാനം കുറച്ച് ബാക്കി തുക നൽകും.
  • അക്കൗണ്ട് തുറന്ന തീയതി മുതൽ 3 വർഷത്തിന് ശേഷവും 5 വർഷത്തിന് മുമ്പും അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ, നിക്ഷേപതുകയിൽ നിന്ന് 1 ശതമാനം തുക കുറയ്ക്കും.

പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്

55 വർഷത്തോളം പഴക്കമുള്ളതും ഇന്ത്യയിൽ ഏറ്റവും ജനപ്രിയമായതുമായ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് . സർക്കാർ ജോലി ഇല്ലെങ്കിലും ആർക്കും പെൻഷൻ നേടാൻ സഹായകരമായ പദ്ധതികൂടിയാണിത്. ഉയർന്ന പലിശയും നികുതി ആനുകൂല്യങ്ങളും പി പി എഫ് പദ്ധതിയെ ആകർഷകമാക്കുന്നു. നോമിനേഷൻ സൗകര്യമുള്ള, അപകടസാധ്യത കുറഞ്ഞ പ്ലാനാണിത്.

പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് പദ്ധതിയുടെ പ്രത്യേകതകൾ:

  • പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ട് തുറക്കാം.
  • പലിശ നിരക്ക് 7.1 %.
  • ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതി ഇളവ്.
  • അക്കൗണ്ട് തുടങ്ങുമ്പോൾ ആവശ്യമായ കുറഞ്ഞ നിക്ഷേപം 500 രൂപ. പ്രതിവർഷം പരമാവധി 1.5 ലക്ഷം രൂപ നിക്ഷേപിക്കാം.
  • പോളിസിയുടെ മൂന്നാം വർഷം മുതൽ നിക്ഷേപിച്ച തുകയുടെ അടിസ്ഥാനത്തിൽ ലോൺ അനുവദിക്കുന്നു.
  • നിക്ഷേപകർക്ക് പിപിഎഫ് ബാലൻസിന്‍റെ 60 ശതമാനം വരെ ഒറ്റത്തവണയായോ വാർഷിക തവണകളായോ പിൻവലിക്കാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.