ETV Bharat / business

'കോ പേ' വില്ലനോ ? ; ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടവ

ഇന്‍ഷുറന്‍സ് പോളിസി പ്രീമിയം തുകയില്‍ ഇളവ് ലഭിക്കാന്‍ 'കോ പേ' വ്യവസ്ഥ തെരഞ്ഞെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത് ഇവയാണ്

Health Insurance  Health Insurance Plans  ഇന്‍ഷുറന്‍സ് പോളിസി  പോളിസി തെരഞ്ഞെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്  പ്രീമിയം തുക  കോ പേ  ഹൈദരാബാദ്  ആരോഗ്യ ഇൻഷുറൻസ്  ഇൻഷുറൻസ് പരിരക്ഷ  ചികിത്സ  പോളിസി
'കോ -പേ' വില്ലനോ?; ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം
author img

By

Published : Sep 24, 2022, 4:48 PM IST

ഹൈദരാബാദ് : കുമാര്‍ എന്നൊരു വ്യക്തിയ്ക്ക് 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുണ്ട്. പ്രീമിയം അടയ്ക്കുന്നതിന്‍റെ ഭാരം ഒരു പരിധി വരെ ലഘൂകരിക്കുന്നതിനായി അദ്ദേഹം പോളിസി എടുക്കുമ്പോൾ 'കോ പേ' കൂടി തെരഞ്ഞെടുത്തു. ഈ 'കോ പേ' വ്യവസ്ഥ സാമ്പത്തികമായി ഭാരമാകില്ലെന്നായിരുന്നു അദ്ദേഹം ആദ്യം കരുതിയിരുന്നത്.

എന്നാല്‍ രോഗം മൂലം അപ്രതീക്ഷിതമായി കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയുടെ ഭാഗമായി എട്ട് ലക്ഷം രൂപയുടെ ബില്ലായി. എന്നാല്‍ 'കോ പേ' വ്യവസ്ഥ കാരണം അദ്ദേഹത്തിന് 1.60 ലക്ഷം രൂപ സ്വന്തം കയ്യില്‍ നിന്ന് നൽകേണ്ടി വന്നു.

കുമാറിനെ പോലെ പ്രീമിയം തുകയില്‍ ഇളവ് ലഭിക്കാനായി പലരും 'കോ പേ' വ്യവസ്ഥയോടെ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കാറുണ്ട്. 'കോ പേ' വ്യവസ്ഥ പ്രകാരം, പോളിസി ഉടമയ്ക്ക് ആവശ്യഘട്ടം വന്നാല്‍ ബില്ലുകളില്‍ ഒരു നിശ്ചിത ശതമാനം തുക സ്വന്തമായി അടയ്‌ക്കേണ്ടതായി വരുന്നു. അതായത് പ്രീമിയം തുകയിലുള്ള ചെറിയ ആശ്വാസം ലഭിക്കാനായി ഭാവിയില്‍ വലിയ ബുദ്ധിമുട്ടുകള്‍ പോളിസി ഉടമകൾ നേരിടേണ്ടിവരുമെന്ന് സാരം.

ഏത് തരം പോളിസികള്‍ എടുക്കാം : പ്രീമിയം തുക അൽപ്പം കൂടുതലാണെങ്കിലും മൊത്തമായും ക്ലെയിമുകൾ ലഭിക്കുന്ന പോളിസികളിലേക്ക് മാത്രമേ നമ്മൾ പോകാവൂ. ചില പ്രത്യേക സാഹചര്യങ്ങളിൽ, ഇൻഷുറൻസ് പോളിസികൾക്ക് പൂർണമായ ക്ലെയിമുകൾ ലഭിക്കുമെന്നും 'കോ പേ' വ്യവസ്ഥ ഉപയോഗപ്പെടുത്താനുമെല്ലാം കമ്പനികള്‍ നിര്‍ബന്ധിച്ചുവെന്ന് വരാം. ചിലപ്പോഴെല്ലാം പൂർണ പരിരക്ഷയുള്ള പോളിസി ഉടമകൾക്ക് ഇന്‍ഷുറന്‍സ് കമ്പനിയുടെ നെറ്റ്‌വർക്കിൽ ഉൾപ്പെടാത്ത ആശുപത്രികളിൽ ചേരുമ്പോൾ 'കോ പേ' മുന്നോട്ടുവച്ചെന്നും വരാം.

ഈ ഘട്ടങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് നിങ്ങളുടെ ചുറ്റുപാടിൽ ആശുപത്രികള്‍ ഉണ്ടോയെന്ന് ശ്രദ്ധാപൂര്‍വം പരിശോധിക്കണം. ചുരുങ്ങിയപക്ഷം ചികിത്സയ്ക്ക് മുമ്പായി നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയെ അറിയിച്ച് അവരുമായി ചർച്ച ചെയ്യുന്നത് നല്ലതാണ്. അതേസമയം അടിയന്തര സാഹചര്യങ്ങളില്‍ ഇൻഷുറൻസ് കമ്പനി നിങ്ങളുടെ 'കോ പേ' വ്യവസ്ഥയിൽ ഇളവ് നൽകാനും സാധ്യതയുണ്ട്.

'കോ-പേ' മാത്രമാണോ വില്ലന്‍ : 50,000 മുതല്‍ 1,00,000 വരെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന രണ്ടാംനിര നഗരങ്ങളില്‍ താമസിക്കുന്നവര്‍ ആരോഗ്യ ഇൻഷുറൻസ് പോളിസികള്‍ എടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. കാരണം ഇവര്‍ സമ്പൂര്‍ണ വികസിതമായ ഒന്നാംനിര നഗരങ്ങളില്‍ ചികിത്സയ്ക്കായി പോകുമ്പോൾ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇവര്‍ക്ക് 'കോ പേ' വ്യവസ്ഥ ബാധകമാക്കാം. കോർപ്പറേറ്റ് ആശുപത്രികളിൽ ചികിത്സയ്ക്ക് ചെല്ലുമ്പോഴും കമ്പനികൾ 'കോ പേ' ബാധകമാക്കും.

കാരണം ഇവിടങ്ങളില്‍ മുറി വാടകയും ഐസിയു ചാർജും കൂടുതലായിരിക്കും. ഇത്തരം ചില ആശുപത്രികളിൽ റൂം വാടക പ്രതിദിനം 8,000 രൂപ വരെ പോകാം. ചില ഇൻഷുറൻസ് പോളിസികൾ മുറികളുടെ വാടകയ്ക്ക് ഒരു പരിധി ഏർപ്പെടുത്തുന്നു. അത് മറികടക്കുന്നതിനാല്‍ അത്തരം സാഹചര്യങ്ങളിൽ കമ്പനിക്ക് 'കോ പേ' ഒഴിവാക്കാനാവില്ല. അതുകൊണ്ട് പോളിസി തെരഞ്ഞെടുക്കുന്ന സമയത്ത് പൂര്‍ണ ശ്രദ്ധ വേണം.

പോളിസി നിശ്ചയിക്കുന്നത് രോഗമോ ? : മുൻകാല രോഗ ചരിത്രമുള്ളവർ ഇൻഷുറൻസ് കമ്പനികളുടെ 'കോ പേ' വ്യസ്ഥയെക്കുറിച്ച് കുറച്ചധികം ജാഗരൂകരാകേണ്ടതുണ്ട്. കാരണം കമ്പനികള്‍ 'കോ പേ' പ്രയോഗിക്കാന്‍ സാധ്യത ഏറെയാണ്. പോളിസി എടുത്തതിന് ശേഷം വ്യവസ്ഥകള്‍ ശ്രദ്ധിച്ചത് കൊണ്ട് കാര്യമില്ല. അതിനാൽ പോളിസിയുടെ ആദ്യ ദിവസം മുതൽ തന്നെ മൊത്തം ക്ലെയിം ആവശ്യമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കണം.

അതേസമയം കുറഞ്ഞ പ്രായമുള്ള യുവജനങ്ങളെ സംബന്ധിച്ച് പ്രീമിയത്തിന്‍റെ ഭാരം കുറയ്ക്കാൻ 'കോ പേ' തെരഞ്ഞെടുക്കാം. എന്നാൽ നിലവില്‍ അസുഖങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരും 45 വയസിന് മുകളിലുള്ളവരും 'കോ പേ' ഉം മറ്റ് ഉപ വ്യവസ്ഥകളും ഇല്ലാത്ത പോളിസികൾ എടുക്കുന്നതാണ് നല്ലത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.