എറണാകുളം : സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധനവ് രേഖപ്പെടുത്തി. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണ വില കൂടിയത്. ഒരു പവന് 360 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4720 രൂപയും ഒരു പവന് 37760 രൂപയുമായി.
സ്വർണ വിലയിൽ കഴിഞ്ഞ വാരം തുടർച്ചയായി കുറവ് രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്‌ച സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയ ശേഷം തുടർച്ചയായി രണ്ട് ദിവസം വില കുറഞ്ഞിരുന്നു. സ്വർണ വില താഴേക്കെന്ന സൂചന നൽകിയശേഷമാണ് വിലയിൽ ഇന്ന് വീണ്ടും വർധനവുണ്ടായത്.
കഴിഞ്ഞ വാരം അഞ്ച് ദിവസം തുടർച്ചയായി സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയത് ഡോളറിന്‍റെ മൂല്യം കുത്തനെ ഇടിഞ്ഞതോടെയായിരുന്നു. പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ച് ഉയർന്നത്.
ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി ആളുകള്‍ സ്വർണം തെരഞ്ഞെടുത്തതോടെെ വില ഉയർന്ന് നിൽക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണിയിൽ വിലയുടെ കാര്യത്തിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.