എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പവന് 160 രൂപ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4720 രൂപയും പവന് 37,760 രൂപയുമാണ് വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു.
എന്നാൽ സ്വർണ വിപണയിൽ സാധാരണ വില വർധനവ് പ്രകടമാകാറുള്ള അക്ഷയത്രിതീയക്ക് തലേ ദിവസവും വില കുറവ് രേഖപ്പെടുത്തി. പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ച് ഉയർന്നത്. ഓഹരി വിപണികളിൽ ഉൾപ്പെടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരെഞ്ഞെടുത്തു.
ഇതിനാൽ വില ഉയർന്ന് നിൽക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണയിൽ വിലയുടെ കാര്യത്തിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.