ETV Bharat / business

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് ; ശനിയാഴ്‌ച കൂടിയത് പവന് 240 രൂപ - സ്വർണവില വർധനവ്

പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് സംസ്ഥാനത്ത് കൂടിയത്

GOLD PRICE RICE IN KERALA  gold rate  സ്വർണവില വർധനവ്  സ്വർണവില കേരളം
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്
author img

By

Published : May 7, 2022, 12:23 PM IST

എറണാകുളം : സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധനവ്. ഒരു ദിവസത്തെ ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പവന് 240 രൂപ കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,740 രൂപയും പവന് 37,920 രൂപയുമായി. സ്വർണവിലയിൽ തുടർച്ചയായി കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും വ്യാഴാഴ്‌ച 320 രൂപ കൂടിയിരുന്നു.

ഇന്നലെ പവന് 240 രൂപയുടെ കുറവ് രേഖപ്പെടുത്തി. എന്നാൽ ഇന്ന് വീണ്ടും ഗ്രാമിന് മുപ്പത് രൂപയുടെ വർധനവ് രേഖപ്പെടുത്തുകയായായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസം തുടർച്ചയായി സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് വ്യാഴാഴ്‌ച വില കൂടിയത്.

ഡോളറിന്‍റെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വര്‍ണ വില ഇടിയാൻ കാരണമായത്. പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ച് ഉയർന്നത്.

ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരെഞ്ഞെടുത്തോടെ വില ഉയർന്ന് നിൽക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണിയിൽ വിലയുടെ കാര്യത്തിൽ ഏറ്റക്കുറച്ചിലുകൾ തുടരാനാണ് സാധ്യത.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.