ETV Bharat / business

ജെഫ്‌ ബെസോസിനെ പിന്തള്ളി ഗൗതം അദാനി വീണ്ടും ശതകോടീശ്വര പട്ടികയില്‍ മൂന്നാം സ്ഥാനത്ത് - ഗൗതം അദാനി ആസ്ഥി

ഇന്ത്യന്‍ ഓഹരിവിപണിയുടെ രണ്ടാഴ്‌ചയായുള്ള കുതിപ്പാണ് ഗൗതം അദാനിയെ ഫോര്‍ബ്‌സ് റിയല്‍ ടൈം ബില്യണര്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്

Gautam Adani Bounces Back  Forbes Rich List  ജെഫ്‌ ബെസോസിനെ പിന്തള്ളി ഗൗതം അദാനി  ഫോര്‍ബ്‌സ് റിയല്‍ ടൈം ബില്യണര്‍ പട്ടിക  ഫോര്‍ബ്‌സ് മാസിക  Forbes Real Time Billionaires List  Gautam Adani wealth  ഗൗതം അദാനി ആസ്ഥി  ലോകത്തിലെ ശത കോടീശ്വരന്‍മാര്‍
ജെഫ്‌ ബെസോസിനെ പിന്തള്ളി ഗൗതം അദാനി വീണ്ടും ശതകോടീശ്വര പട്ടികയില്‍ മൂന്നാം സ്ഥാനത്ത്
author img

By

Published : Oct 31, 2022, 3:03 PM IST

മുംബൈ: ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി വീണ്ടും ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പന്നന്‍. ഫോര്‍ബ്‌സ് മാസികയുടെ റിയല്‍ ടൈം ശതകോടീശ്വര ലിസ്റ്റിലാണ് ഗൗതം അദാനി വീണ്ടും മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്‌ച തുടര്‍ച്ചയായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റമാണ് ഗൗതം അദാനിക്ക് നേട്ടമായത്

വാള്‍സ്‌ട്രീറ്റ് ഓഹരികളെക്കാള്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ഓഹരികള്‍ കാഴ്‌ചവയ്‌ക്കുന്നത്. ഇന്ന് ഗൗതം അദാനിയുടെ കൈവശമുള്ള ഓഹരികളുടെ മൂല്യത്തില്‍ 314 ദശലക്ഷം അമേരിക്കന്‍ ഡോളറിന്‍റെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഗൗതം അദാനിയുടെ ആസ്ഥി 131.9 ബില്യണ്‍ (നൂറ് കോടിയാണ് ഒരു ബില്യണ്‍) യുഎസ് ഡോളറായി ഉയര്‍ന്നു. 156.5 ബില്യണ്‍ ഡോളര്‍ ആസ്‌തിയുമായി ലൂയി വിറ്റന്‍ മേധാവി ബെര്‍ണാഡ് അര്‍നോള്‍ട്ടിന് പിന്നിലായാണ് അദാനി സ്ഥാനം പിടിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മുന്നേറ്റം: ഇന്നും ഇന്ത്യന്‍ ഓഹരിവിപണിയിലെ പ്രധാന സൂചികകള്‍ നേട്ടമാണ് ഉണ്ടാക്കിയത്. രാജ്യത്തെ ഓഹരി വിപണിയുടെ മുന്നേറ്റം തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്‌ചയിലേക്ക് കടന്നിരിക്കുകയാണ്. ലോകത്തിലെ പ്രധാനപ്പെട്ട കേന്ദ്ര ബാങ്കുകള്‍ വലിയ രീതിയില്‍ പലിശ വര്‍ധിപ്പിക്കില്ല എന്ന പ്രതീക്ഷയും ആഗോള വിപണിയില്‍ എണ്ണ വില കുറയുന്നതുമാണ് ഓഹരി വിപണിയിലെ മുന്നേറ്റത്തിന് കാരണം.

ജെഫ്‌ബെസോസിന്‍റെ ആസ്ഥിയില്‍ വലിയ ഇടിവാണ് സംഭവിച്ചത്. തങ്ങളുടെ അവധിദിന വ്യാപരം കുറവായിരിക്കുമെന്ന് ആമസോണ്‍ പ്രവചിച്ചിരുന്നു. അതിന് ശേഷം കമ്പനിയുടെ ഓഹരികള്‍ക്ക് വലിയ ഇടിവാണ് സംഭവിച്ചത്.

ശതകോടീശ്വര ലിസ്‌റ്റില്‍ ചാഞ്ചാട്ടം: ആഗോള ഓഹരി വിപണിയിലെ പ്രക്ഷുബ്‌ധതയെ പ്രതിഫലിപ്പിച്ച് കൊണ്ട് ഫോര്‍ബ്‌സിന്‍റെ ശതകോടീശ്വര പട്ടികയില്‍ ഈ അടുത്ത ആഴ്‌ചകളിലായി വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ഗൗതം അദാനിയുടെ പട്ടികയിലെ സ്ഥാനം രണ്ട്, മൂന്ന്, നാല് എന്ന രീതിയില്‍ മാറികൊണ്ടിരിക്കുന്ന സാഹചര്യമാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉണ്ടാകുന്നത്. ആഗോള ഓഹരി വിപണികളിലെ ചാഞ്ചാട്ടമാണ് ഇതിന് കാരണം.

ഗൗതം അദാനി, ജെഫ്‌ബെസോസ്, ബെർണാഡ് അർനോൾട്ട് എന്നിവര്‍ തമ്മിലുള്ള സ്ഥാനങ്ങള്‍ 30 ബില്യണ്‍ ഡോളര്‍ വ്യത്യാസത്തിലാണ് പരസ്‌പരം മാറികൊണ്ടിരിക്കുകയാണ്. എന്നാല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ടെസ്‌ല, സ്പേസ്‌എക്‌സ്, ട്വിറ്റര്‍ എന്നീ കമ്പനികളുടെ തലവന്‍ ഇലോണ്‍ മസ്‌കിന്‍റെ ആസ്‌തി ഇവരേക്കാള്‍ ഏറെ മുന്നിലാണ്. 223.8 ബില്യണ്‍ ഡോളറാണ് ഇലോണ്‍ മസ്‌കിന്‍റെ ആസ്‌തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.