കോട്ടയം: സീസൺ ആരംഭിച്ചിട്ടും കച്ചവടം ഇല്ലാതെ പ്രതിസന്ധിയിലായി പഴം വിപണി. സാധാരണ വേനൽക്കാലം ആരംഭിക്കുന്നതോടെയാണ് പഴങ്ങളുടെ വിപണിയും സജീവമാകുന്നത്. എന്നാൽ, കാലാവസ്ഥ വ്യതിയാനവും മഴയും വിപണിയെ പ്രതികൂലമായി ബാധിച്ചു. കരിക്ക്, ഓറഞ്ച്, തണ്ണിമത്തൻ തുടങ്ങിയവയ്ക്കാണ് ചൂട് കാലത്ത് ആവശ്യക്കാർ ഏറെയുണ്ടായിരുന്നത്.
അപ്രതീക്ഷിതമായി മഴ വന്നതോടെ വിപണി മുന്നിൽ കണ്ട് സ്റ്റോക്കെടുത്ത ചെറുകിട വ്യാപാരികൾ പ്രതിസന്ധിയിലായി. പഴങ്ങൾ വാങ്ങാൻ ആളില്ലാതായതോടെ കച്ചവടം നഷ്‌ടത്തിലായിരിക്കുകയാണ്. സീസണെത്തുമ്പോൾ ഓറഞ്ച്, തണ്ണിമത്തൻ, കരിക്ക് തുടങ്ങിയവയ്ക്ക് ആവശ്യക്കാർ ഏറെയുണ്ടായിരുന്നു. ഇന്ന് സ്ഥിതി മാറിയിരിക്കുകയാണ്. മഴ ആളുകളെ വിപണിയിൽ നിന്നകറ്റി.
ആപ്പിൾ സീസൺ കഴിഞ്ഞതോടെ, സ്‌റ്റോക്ക് ചെയ്‌ത ഇറക്കുമതി ആപ്പിളാണ് വിപണിയിലെത്തുന്നത്. ഇവയ്ക്ക് വിലയും കൂടുതലാണ്. മുന്തിരി, ഓറഞ്ച് സീസൺ ആരംഭിച്ചു. നാഗ്‌പൂരിൽ നിന്നാണ് ഓറഞ്ച് എത്തിക്കുന്നത്. ആപ്പിൾ ന്യൂസിലൻഡ്, ഹിമാലയം എന്നിവിടങ്ങളിൽ നിന്നും, പേരയ്ക്ക തായ്‌ലൻഡ്, തണ്ണിമത്തൻ തമിഴ്‌നാട്, പപ്പായ ബെംഗളൂരു, സീതപ്പഴം ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമാണ് എത്തിക്കുന്നത്. പൈനാപ്പിൾ മൂവാറ്റുപുഴ വാഴക്കുളത്ത് നിന്നും കരിക്ക് വെച്ചൂരിൽ നിന്നുമാണ് എത്തിക്കുന്നത്.
വില ഇങ്ങനെ,
പൈനാപ്പിൾ | 50 |
കറുത്ത മുന്തിരി | 100 |
പച്ച മുന്തിരി | 180 |
ഡ്രാഗൺ ഫ്രൂട്ട് | 240 |
പേരയ്ക്ക | 120 |
പേരയ്ക്ക (റെഡ്) | 100 |
ഗ്രീൻ ആപ്പിൾ | 260 |
അമരി ആപ്പിൾ | 140 |
തണ്ണിമത്തൻ കിരൺ | 30 |
സീതപ്പഴം | 160 |
മാതളം | 200 |
ഓറഞ്ച് | 80 |
ന്യൂസിലാൻഡ് ആപ്പിൾ | 220 |
സാധാ ആപ്പിൾ | 120 |
ഹിമാലയൻ ആപ്പിൾ | 140 |