കോട്ടയം: ഓണക്കാലം എത്തിയതോടെ പൂ വാങ്ങാനെത്തുന്നവരുടെ തിരക്കാണിപ്പോള്‍ കൂരോപ്പടയിലെ വേണു ഗോപാലിന്‍റെ പൂകൃഷിയിടത്തില്‍. തമിഴ്‌നാട് സ്വദേശിയായ ഇദ്ദേഹം കോട്ടയത്ത് സ്ഥിരതാമസമാക്കി പൂകൃഷിയില്‍ വിജയം കൊയ്‌തിരിക്കുകയാണ്. തന്‍റെ മൂന്നരയേക്കര്‍ സ്ഥലത്താണ് പൂകൃഷി ചെയ്‌ത് വിളവെടുക്കുന്നത്.
വേണുവിന്‍റെ കൃഷിയിടത്തില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന ചെടികളുടെ കാഴ്‌ച വളരെ മനോഹരം തന്നെ. ബെന്തി, ജമന്തി എന്നിവയാണ് കൂടുതലായും കൃഷി ചെയ്യുന്നത്. ഇതിനൊപ്പം തന്നെ പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. പയർ, വെണ്ട, നിലക്കടല, പച്ചമുളക് എന്നിവയെല്ലാം ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്.
ആവശ്യക്കാര്‍ കൃഷിയിടത്തില്‍ നേരിട്ടെത്തിയാണ് പൂക്കള്‍ വാങ്ങിക്കുന്നത്. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം പഠനക്കാലത്ത് കിട്ടിയ കൂട്ടുകാരിയെ ജീവിത പങ്കാളിയാക്കി. പിന്നീട് ഭാര്യയുടെ നാടായ കൂരോപ്പടയില്‍ സ്ഥിര താമസമാക്കുകയായിരുന്നു.
മക്കളായ അഷ്‌ടരും, നിഹാലും കൃഷിയിൽ അച്ഛനൊപ്പം കൂട്ടായുണ്ട്. ഇളയ മകന്‍ നിഹാലിന് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ മികച്ച കുട്ടി കര്‍ഷകനുള്ള രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.
also read: ചെണ്ടുമല്ലി കൃഷിയിൽ വിജയം കൊയ്‌ത് വിനയൻ