ETV Bharat / business

സ്ഥിരനിക്ഷേപത്തിന് ഇത് ബെസ്റ്റ് ടൈം..!; പലിശ കൂട്ടി പണപ്പെരുപ്പമകറ്റാന്‍ ആര്‍ബിഐ ഇടപെടല്‍ - ഫിക്‌സഡ് ഡിപ്പോസിറ്റ്

രാജ്യത്തെ പണപ്പെരുപ്പം ഇല്ലായ്‌മ ചെയ്യാനുള്ള റിസര്‍വ് ബാങ്കിന്‍റെ ഇടപെടലിന്‍റെ ഭാഗമായാണ് സ്ഥിരനിക്ഷേപത്തിന് കൂടുതല്‍ പലിശ നല്‍കി നിക്ഷേപകരെ ആകര്‍ഷിപ്പിക്കാന്‍ ശ്രമം

Fixed Deposits Get high returns at no risk  Fixed Deposits new plans  Fixed Deposits rbi new plan  സ്ഥിരനിക്ഷേപത്തിന് ഇത് ബെസ്റ്റ് ടൈം  പലിശ കൂട്ടി പണപ്പെരുപ്പമകറ്റാന്‍ ആര്‍ബിഐ  സ്ഥിരനിക്ഷേപത്തിന് കൂടുതല്‍ പലിശ  ഫിക്‌സഡ് ഡിപ്പോസിറ്റ്
ആര്‍ബിഐ ഇടപെടല്‍
author img

By

Published : May 7, 2023, 4:02 PM IST

ഫിക്‌സഡ് ഡിപ്പോസിറ്റ് (എഫ്‌ഡി) അഥവ സ്ഥിരനിക്ഷേപം നടത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. ഇങ്ങനെയൊരു ആഗ്രഹം ഇപ്പോഴും നിങ്ങളുടെ മനസിലുണ്ടെങ്കില്‍ അതിനുള്ള നല്ല സമയമാണിത്. സ്ഥിരനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാനുള്ള റിസര്‍വ് ബാങ്ക് (ആര്‍ബിഐ) തീരുമാനമാണ് 'സമയം' നല്ലതാക്കിയതിന് പിന്നില്‍. പണപ്പെരുപ്പം തടയുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ബിഐ ഇടപെടല്‍.

നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ പലിശ നല്‍കുക വഴി കൂടുതല്‍ പണം ബാങ്കുകളിലെത്തിക്കുക എന്നതാണ് ആര്‍ബിഐയുടെ ശ്രമം. ഇതിന്‍റെ ഭാഗമായാണ് എഫ്‌ഡി പലിശനിരക്ക് കുറച്ചുകാലമായി വർധിപ്പിക്കാന്‍ ശ്രമം നടക്കുന്നത്. ഒന്‍പത് ശതമാനം പലിശയാണ് ഇപ്പോൾ നിശ്ചിത കാലയളവിലേക്ക് ലഭിക്കുന്നത്. ഒരു വർഷം മുന്‍പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പരമാവധി 5.5 ശതമാനം പലിശയായിരുന്നു നല്‍കിയത്. ഇപ്പോഴത് 7.10 ശതമാനമായി. എച്ച്‌ഡിഎഫ്‌സി ബാങ്കും ഐസിഐസിഐ ബാങ്കും 7.1 ശതമാനം വരെയും കൊട്ടക് മഹീന്ദ്ര ബാങ്ക് 7.2 ശതമാനം വരെയും പലിശയാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.

'കോളടിച്ചത്' മുതിര്‍ന്ന പൗരര്‍..!: മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം പലിശ അധികം ഉയര്‍ത്തി 8.51 ശതമാനമായി നല്‍കുമെന്ന് യെസ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ ചെറുകിട ധനകാര്യ ബാങ്കുകൾ (എസ്എഫ്ബി) വൻകിട ബാങ്കുകളോട് മത്സരിക്കാൻ പലിശ നിരക്ക് ഉയർത്തുന്നുണ്ട്. സൂര്യോദയ സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 999 ദിവസത്തേക്ക് 9.05 ശതമാനം പലിശ നിരക്കാണ് വാഗ്‌ദാനം ചെയ്യുന്നത്. ഉജ്ജീവന്‍ എസ്എഫ്ബി 559 ദിവസത്തെ നിക്ഷേപത്തിന് 8.20 ശതമാനവും 560 ദിവസത്തെ നിക്ഷേപത്തിന് 8.45 ശതമാനവുമാണ് മുന്നോട്ടുവയ്‌ക്കുന്ന പലിശ നിരക്ക്.

യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരർക്ക് 1001 ദിവസത്തേക്ക് 9.5 ശതമാനമാണ് പലിശ പറഞ്ഞിരിക്കുന്നത്. ചെറുകിട ധനകാര്യ ബാങ്കുകൾ 888 ദിവസത്തേക്ക് 8.50 ശതമാനം പലിശയാണ് നൽകുന്നത്. ഇതുകൂടാതെ, മറ്റ് ചെറുകിട ധനകാര്യ ബാങ്കുകളും വിവിധ കാലയളവുകളിലേക്ക് എട്ട് ശതമാനത്തിലധികം പലിശ നൽകുന്നു. ചെറുകിട ധനകാര്യ ബാങ്കുകൾ മുതിർന്ന പൗരർക്ക് 750 ദിവസത്തേക്ക് 8.71 ശതമാനം പലിശയാണ് മുന്നോട്ടുവച്ചത്. സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് തെരഞ്ഞെടുക്കുന്ന കാലയളവിനെ ആശ്രയിച്ചിരിക്കും. നിലവിൽ എല്ലാ ടേം നിക്ഷേപങ്ങൾക്കും ബാങ്കുകൾ ഉയർന്ന പലിശ നൽകുന്നില്ല. അതിനാൽ, ദൈർഘ്യം തെരഞ്ഞെടുക്കുന്നതിൽ നന്നായി ജാഗ്രത കാണിക്കണം.

ശ്രദ്ധ വേണം വര്‍ഷക്കണക്കില്‍: മിക്ക ബാങ്കുകളും ഒരു വർഷവും രണ്ട് വർഷവും മൂന്ന് വർഷവുമാണ് നിക്ഷേപത്തിന് പരമാവധി പലിശ വാഗ്‌ദാനം ചെയ്യുന്നത്. അതിനാൽ, നിക്ഷേപത്തിന്‍റെ കാലാവധി തീരുമാനിക്കണം. ഒരു വർഷത്തേക്ക് ബാങ്ക് മെച്ചപ്പെട്ട പലിശയാണ് നൽകുന്നതെങ്കില്‍ മറ്റൊന്നും നോക്കണ്ടതില്ല. 'ഓട്ടോ റിന്യൂവൽ' ഓപ്‌ഷന്‍ തെരഞ്ഞെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു വർഷത്തിന് ശേഷം പലിശ നിരക്ക് ഭേദപ്പെട്ടതാണോ എന്ന് നോക്കി ഒന്നുകില്‍ ബാങ്കിൽ തന്നെ തുടരാം അല്ലെങ്കിൽ മാറ്റാം.

വലിയ തുകയാണ് സ്ഥിരനിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പരമാവധി പലിശ നൽകുന്ന ബാങ്കിൽ ഒരു വർഷവും മറ്റൊരു ബാങ്കിൽ രണ്ട് വർഷവും പണം ഇടാം. രണ്ടാമത്തെ ബാങ്കിലെ കാലാവധി പൂര്‍ത്തിയാക്കി മൂന്നാമതൊരു ബാങ്കില്‍ മൂന്ന് വർഷവും നിക്ഷേപിക്കാവുന്നതാണ്. ചില ബാങ്കുകൾ പ്രത്യേക നിക്ഷേപ പദ്ധതികള്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരർക്ക് എസ്ബിഐ അമൃത് കലാഷിലൂടെ 400 ദിവസത്തെ പ്രത്യേക നിക്ഷേപത്തിന് 7.6 ശതമാനമാണ് പലിശ നല്‍കുന്നത്.

ഐഡിബിഐ ബാങ്ക് മുതിർന്ന പൗരർക്ക് 7.65 ശതമാനം പലിശയ്ക്ക് 444 ദിവസത്തേക്ക് അമൃത് മഹോത്സവ് എഫ്‌ഡി പ്രഖ്യാപിച്ചിട്ടുണ്ട്. 'ശുഭ് ആരംഭ് നിക്ഷേപം' എന്ന പ്രത്യേക പദ്ധതിയിൽ 501 ദിവസത്തേക്ക് മുതിര്‍ന്ന പൗരര്‍ക്ക് 7.80 ശതമാനം പലിശയും ബാങ്ക് ഓഫ് ഇന്ത്യ 7.65 ശതമാനം പലിശയും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.