മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉയര്‍ച്ച. പ്രധാനപ്പെട്ട ഓഹരി സൂചികകളായ സെന്‍സെക്‌സ് 16.66 പോയിന്‍റും(0.03ശതമാനം) നിഫ്റ്റി 14.10 പോയിന്‍റും(0.08 ശതമാനം) വര്‍ധിച്ചു. മിഡ് കേപ്പ് സ്‌മാള്‍ കേപ്പ് ഓഹരികള്‍ നേട്ടമുണ്ടാക്കി.
ഇന്ന് രാവിലെ 9:25ന് സെന്‍സെക്‌സ് 58,700.65ലും നിഫ്റ്റി 17,512.4ലുമാണ് വ്യാപാരം നടത്തിയത്. അതേസമയം ക്രൂഡ് ഒയില്‍ വില കുറഞ്ഞിട്ടുണ്ട് .ബ്രന്‍റ് ക്രൂഡ് ഓയിലിന്‍റെ അവധി വ്യാപാരത്തില്‍ 4.4 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തി, ഒരു ബാരലിന് 108.5 യുഎസ് ഡോളറിനാണ് വ്യാപാരം നടന്നത്. ക്രൂഡ് ഓയിലിന്‍റെ വില നിയന്ത്രിക്കാനായി കരുതല്‍ ശേഖരത്തില്‍നിന്ന് കൂടുതല്‍ എണ്ണ വിപണയില്‍ ഇറക്കാന്‍ യുഎസ് ആലോചിക്കുന്ന പശ്ചാത്തലത്തിലാണ് വില കുറയുന്നത്.
ALSO READ: ഒന്ന് തൊട്ടാല്‍ മതി, പണം നല്‍കാം: ഗൂഗിള്‍ പേയില്‍ ടാപ്പ് ടു പേ സംവിധാനം