മുംബൈ: ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ ഡിസ്പാച്ചിന്റെ പുതിയ ഇലക്ട്രിക് സ്കൂട്ടര്‍ 2023 ആദ്യവാരത്തില്‍ എത്തുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്ത് ഇലക്ട്രക് സ്കൂട്ടറുകളുടെ പ്രീതി വര്‍ധിച്ചതോടെയാണ് തീരുമാനം. രാജ്യത്തെ 35 കേന്ദ്രങ്ങളില്‍ ഒരുക്കുന്ന പ്ലാന്റുകളിലായി പ്രതിവര്‍ഷം 6 മില്യണ്‍ സ്കൂട്ടറുകള് നിര്‍മിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
വാഹന നിര്‍മാണത്തിന് ആവശ്യമായ പ്രാഥമിക ഉത്പന്നങ്ങള്‍ ഈ വര്‍ഷം തന്നെ നിര്‍മിച്ച് തുടങ്ങുമെന്നും കമ്പനി അറിയിച്ചു. അടുത്ത വര്ഷത്തേടെ സുരക്ഷ പരിശോധനകള്‍ അടക്കമുള്ള കാര്യങ്ങള്‍ ആരംഭിക്കും. രാജ്യത്ത് നിലനില്‍ക്കുന്ന രീതികള്‍ക്കും പ്രകൃതിക്കും അനുയോജ്യമായാകും നിര്‍മാണം. വ്യക്തിഗത ഉപയോഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാകും നിര്‍മാണമെന്നും കമ്പനി അറിയിച്ചു.
Also Read: ഇ-സ്കൂട്ടറുകള്‍ക്ക് തീപിടിത്തം: വാഹനങ്ങള്‍ തിരിച്ചുവിളിച്ചേക്കുമെന്ന് ഒല കമ്പനി