ന്യൂഡല്‍ഹി: രണ്ടം മോദി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റില്‍ കാർഷിക മേഖലക്ക് ഊന്നല്‍. കാർഷക വരുമാനം വർധിപ്പിച്ചു. കാർഷിക മേഖലക്കായി 16 കർമ പദ്ധതികൾ ആവിഷ്കരിക്കും. കർഷകരുടെ വരുമാനം 2 വർഷം കൊണ്ട് ഇരട്ടിയാക്കുകയാണ് ലക്ഷ്യം. സോളാർ പവർ യൂണിറ്റുകൾ കൃഷിക്കായി സ്ഥാപിക്കും. 20 ലക്ഷം സൗരോർജ പമ്പുകൾ സ്ഥാപിക്കും. പുനരുത്പാദിപ്പിക്കാൻ കഴിയുന്ന ഇന്ധനം കർഷകർക്ക് ഗുണം ചെയ്യുമെന്നും ധനമന്ത്രി.
ജലസംഭരണത്തിലും സൗരോർജ്ജ പദ്ധതിയിലും മികച്ച നേട്ടം കൈവരിച്ചു. ജല ദൗർബല്യം നേരിടുന്ന നൂറ് ജില്ലകൾക്ക് പ്രത്യേക പദ്ധതി നടപ്പാക്കും. പ്രധാനമന്ത്രിയുടെ ഭീം യോജന പദ്ധതിയിലുള്ളത് 6.11 ലക്ഷം കോടി കർഷകരാണുള്ളതെന്നും ധനമന്ത്രി നിർമല സീതാരാമൻ.