ഇടുക്കി : വ്യത്യസ്‌തമായ കൃഷികളും അതിന് സ്വീകരിക്കുന്ന രീതികളും എക്കാലവും പരീക്ഷിക്കുകയും പ്രായോഗിക തലത്തിൽ എത്തിക്കുകയും ചെയ്യുന്നവരാണ് ഇടുക്കിയിലെ കർഷകർ. അതിന് ഉത്തമ ഉദാഹരണമാണ് മേലെചിന്നാർ സ്വദേശി ഉപ്പൻമാക്കൽ ജോസഫിന്‍റെ അവക്കാഡോ കൃഷിയിലെ വിജയഗാഥ. സ്വദേശത്തും വിദേശത്തും ഏറെ പ്രിയമുള്ള അവക്കാഡോ കൃഷിയിലൂടെ ജോസഫിന് ലഭിക്കുന്ന സാമ്പത്തിക നേട്ടം ചെറുതല്ല.
നാണ്യവിളകളുടെ വിലത്തകർച്ചയും വളം, കീടനാശിനി തുടങ്ങിയവയുടെ വിലവർധനയും കാർഷിക മേഖലയ്ക്ക് തിരിച്ചടിയായി മാറിയ സാഹചര്യത്തിലാണ് ലോകത്തെവിടെയും വിപണി സാധ്യതയുള്ള അവക്കാഡോ കൃഷിയെ കുറിച്ച് ജോസഫ് ആലോചിച്ചുതുടങ്ങിയത്. അവക്കാഡോ തൈകൾ എത്തിച്ച് കൃഷി ആരംഭിച്ചതിനുപുറമെ ഹൈറേഞ്ചിന്‍റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വളരുന്നതും മികച്ച വിളവ് ലഭിക്കുന്നതുമായ തൈകള്‍ സ്വന്തമായി വികസിപ്പിച്ചെടുക്കുകയും ചെയ്‌തു.
അത്യുത്‌പാദന ശേഷിയുള്ള ഈ തൈകള്‍ വാങ്ങുന്നതിന് നിരവധി കര്‍ഷകരാണ് വിവിധ ജില്ലകളില്‍ നിന്നും ജോസഫിനെ തേടിയെത്തുന്നത്. പ്രാദേശിക വിപണിയില്‍ ഇപ്പോള്‍ 300 രൂപ വരെ വില ലഭിക്കുന്നുണ്ടെങ്കിലും തോട്ടത്തിലെത്തുന്നവര്‍ക്ക് 150 രൂപയ്ക്കാണ് നൽകുന്നത്. പുതുതായി ആരംഭിക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായവും ലഭിക്കുന്നുണ്ട്.
നിലവില്‍ രണ്ടേക്കര്‍ സ്ഥലത്ത് അവക്കാഡോ കൃഷി ചെയ്‌തിട്ടുണ്ട്. ഇതില്‍ 25 മരങ്ങളാണ് വിളവ് നല്‍കുന്നത്. ഒരു മരത്തില്‍ നിന്നും 15,000ത്തോളം രൂപവരെ വരുമാനം ലഭിക്കുന്നുണ്ട്. തൈ വയ്ക്കുന്നതിന് മാത്രമാണ് ചെലവ്. പിന്നീട് വളമോ കീടനാശിനിയോ പ്രയോഗിക്കേണ്ടി വരുന്നില്ല. തികച്ചും ജൈവമായ കൃഷി രീതിയാണ് അവക്കാഡോ കൃഷിക്കെന്നും ഇദ്ദേഹം പറയുന്നു.
പ്രാദേശിക വിപണിയില്‍ ഇപ്പോള്‍ 300 രൂപ വരെ വില ലഭിക്കുന്നുണ്ടെങ്കിലും തോട്ടത്തിലെത്തുന്നവര്‍ക്ക് 150 രൂപയ്ക്കാണ് നൽകുന്നത്. പുതുതായി ഈ കൃഷി ആരംഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായവും ലഭിക്കുന്നുണ്ട്. ഏറെ ഔഷധ ഗുണങ്ങളുള്ള അവക്കാഡോ പഴം ഹൃദ്രോഗത്തിനും ഉദര രോഗങ്ങള്‍ക്കും പ്രമേഹ രോഗികള്‍ക്കും ഏറെ ഫലപ്രദമാണ്.