ന്യൂഡല്‍ഹി: ഐഫോണ്‍ 13 സീരീസില്‍ പെട്ട സ്‌മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിച്ചു തുടങ്ങിയതായി ആപ്പിള്‍ വ്യക്തമാക്കി. ആപ്പിളിന്‍റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌മാര്‍ട്ട് ഫോണ്‍ മോഡലുകളില്‍ ഒന്നാണ് ഐഫോണ്‍ 13. സ്‌മാര്‍ട്ട് ഫോണുകളുടെ ഉത്പദാനത്തിന്‍റെ പ്രധാനപ്പെട്ട കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ആപ്പിളിന്‍റെ തീരുമാനം.
ഐഫോണ്‍ എസ്ഇ ഉത്പദിപ്പിച്ചുക്കൊണ്ട് 2017ലാണ് ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണുകളുടെ ഉത്പദാനം ആരംഭിച്ചത്. ഐഫോണ്‍ 11, ഐഫോണ്‍ 12, ഐഫോണ്‍ 13 എന്നിവ ഇന്ത്യയിലെ ഫോക്‌സ്കോണിന്‍റെ ഫാക്‌ടറിയിലാണ് ഉത്പദിക്കുന്നത്. ഐഫോണ്‍ എസ് ഇ ഉത്പദിപ്പിക്കുന്നത് വിസ്ട്രോണ്‍ ഫാക്ടറിയിലുമാണ്. ഫോക്‌സ്കോണും, വിസ്ട്രോണും ആപ്പിളിന്‍റെ ഉത്പദാന പങ്കാളികളാണ്.
ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ ആപ്പിള്‍ ഫോണുകളുടെ കയറ്റുമതി കഴിഞ്ഞവര്‍ഷത്തെ ഇതേകാലയളവ് അപേക്ഷിച്ച് 20 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഈ വര്‍ഷത്തെ ഐഫോണുകളുടെ ഇതുവരെയുള്ള കയറ്റുമതിയില്‍ 17 ശതമാനവും ഐഫോണ്‍ 13 സീരീസില്‍ പെട്ടവയാണ്.
ALSO READ: ആപ്പിള്‍ മാത്രമല്ല, സാംസങ് ഫോണും ഇനി സ്വയം നന്നാക്കാം