ETV Bharat / business

വേനലെത്തുന്നു, എയർ കണ്ടീഷനിംഗ് ഉത്‌പന്നങ്ങൾക്ക് ഇരട്ടി വിൽപ്പന പ്രതീക്ഷിച്ച് കമ്പനികൾ

ഉഷ്‌ണകാലത്ത് എയർ കണ്ടീഷനിംഗ് ഉത്‌പന്നങ്ങളുടെ വില്‍പ്പനയില്‍ 15 മുതൽ 20 ശതമാനം വരെ വളർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിൽ കമ്പനികൾ. റഫ്രിജറേറ്ററുകളും എയർ കൂളറുകളും ഏറെ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകര്‍.

author img

By

Published : Feb 26, 2023, 3:03 PM IST

air conditioning  summer season  യർ കണ്ടീഷനിംഗ് ഉത്‌പന്നങ്ങൾ  buisiness
air conditioning market expect growth in summer season

ഹൈദരാബാദ് : വരാനിരിക്കുന്ന ഉഷ്‌ണകാലത്തെ ഓർത്ത് സാധാരണക്കാര്‍ ആശങ്കയിലാണെങ്കിലും എയർകണ്ടീഷനിംഗ് നിർമാതാക്കളും കച്ചവടക്കാരും വില്‍പ്പനയില്‍ 15 മുതൽ 20 ശതമാനം വരെ വളർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. ഊർജം സംക്ഷിക്കാൻ സാധിക്കുന്ന തരത്തിലുള്ള വിവിധ ഉത്പന്നങ്ങൾ എയർ പ്യൂരിഫയർ ഉൾപ്പടെയുള്ള പുത്തൻ സാങ്കേതിക വിദ്യ കൂടി ഉൾക്കൊള്ളിച്ചുകൊണ്ടാകും മാർക്കറ്റിൽ എത്തുക. എയർ കണ്ടീഷനിംഗ് ഉത്പന്നങ്ങള്‍ക്ക് പുറമെ റഫ്രിജറേറ്ററുകളും എയർ കൂളറുകളും മാർക്കറ്റിൽ ഏറെ വിറ്റുപോകുമെന്ന് തന്നെയാണ് ഉത്പാദകർ പ്രതീക്ഷിക്കുന്നത്.

രാജ്യത്തുടനീളം താപനില അസാധാരണമായി ഉയരുന്നു എന്ന വസ്‌തുത കണക്കിലെടുക്കുമ്പോൾ തങ്ങളുടെ ഉത്പന്നങ്ങൾക്ക് ശക്തമായ ഡിമാൻഡ് പ്രതീക്ഷിക്കുന്നതായി ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ വോൾട്ടാസ് അഭിപ്രായപ്പെട്ടു. എയർ കണ്ടീഷണറുകൾ, എയർ കൂളറുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയവ ഇപ്പോഴേ വിറ്റുപോകാൻ തുടങ്ങിയതായി വോൾട്ടാസ് എംഡിയും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു. 'വോൾട്ടാസ് എസി വ്യവസായം ഈ സീസണിൽ വോളിയത്തിലും മൂല്യത്തിലും ഇരട്ടി വളർച്ചയ്ക്ക് ഒരുങ്ങുകയാണ്, ഓഫ്‌ലൈൻ ആയും ഓൺലൈൻ ആപ്പുകള്‍ വഴിയും ഡിമാൻഡിൽ കുതിച്ചുചാട്ടം ഉണ്ടാകും' - അദ്ദേഹം പറഞ്ഞു.

ഇൻഡസ്ട്രി ബോഡി കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ആൻഡ് അപ്ലയൻസസ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (സിഇഎഎംഎ) ഈ വർഷം എസി വിൽപ്പനയിൽ 20 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. 'ഇന്ത്യയിലുടനീളം താപനില ഉയരുന്നതോടെ വേനൽക്കാലം ആരംഭിക്കുന്നതായി തോന്നുന്നു. ഏപ്രിൽ/മെയ് മാസങ്ങളിൽ എസി ബിസിനസ് 15-20 ശതമാനം വളർച്ച നേടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' - സിഇഎഎംഎ പ്രസിഡന്‍റ് എറിക് ബ്രാഗൻസ പറഞ്ഞു.

ഇന്ത്യൻ റസിഡൻഷ്യൽ എസി വിപണി 2022ൽ ഏകദേശം 8.25 ദശലക്ഷം യൂണിറ്റ് ആയിരിക്കുമെന്നും ഇരട്ടി വളർച്ച രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹിറ്റാച്ചി എന്ന ബ്രാൻഡിൽ റസിഡൻഷ്യൽ എസി വിൽക്കുന്ന ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി, ഈ ഉഷ്‌ണകാലത്ത് ഇന്ത്യയിൽ റൂം എസി വിഭാഗത്തിലെ വിൽപ്പനയിലും വിപണി വിഹിതത്തിലും റെക്കോർഡ് വളർച്ച ഉണ്ടാകുമെന്ന് ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിക്കുന്നു. 'ഈ വർഷം, റെക്കോർഡ് വളർച്ചയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഈ വർഷത്തിന്‍റെ ആദ്യ പകുതിയിൽ ഞങ്ങളുടെ വിൽപ്പന വളർച്ച 25 ശതമാനം കൈവരിക്കുമെന്ന് കരുതുന്നു, ഇത് മൊത്തത്തിലുള്ള എസി വ്യവസായ വളർച്ചാനിരക്കിനേക്കാൾ കൂടുതലായിരിക്കും' - ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി എയർ കണ്ടീഷനിംഗ് ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗുർമീത് സിംഗ് പറഞ്ഞു.

എല്ലാ വർഷവും വേനലിന്‍റെ തീവ്രത കൂടുകയാണ്. 2023ൽ മൊത്തത്തിൽ 20 ശതമാനവും വേനൽക്കാലത്ത് 25 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നതായി ബ്ലൂ സ്റ്റാർ മാനേജിംഗ് ഡയറക്ടർ ബി ത്യാഗരാജൻ പറഞ്ഞു. 35,000 മുതൽ 40,000 രൂപ വരെ വിലയുള്ള ഊർജ സംരക്ഷണ ഇൻവെർട്ടർ എസിയുടെ എൻട്രി ലെവൽ ഉത്പന്നങ്ങളില്‍ നിന്നാണ് പ്രധാന വളർച്ച കൈവരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞ അഞ്ച് പാദങ്ങളിൽ, ഞങ്ങൾ വളരെ നന്നായി വിപണിയേക്കാൾ വേഗത്തിൽ വളർന്നു, അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വേനൽക്കാല വ്യവസായത്തിൽ 25 ശതമാനം (മൂല്യത്തിൽ) വളരുമെന്നും അത് 30 ശതമാനത്തിലേക്ക് വരെ എത്തുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു' - ത്യാഗരാജൻ കൂട്ടിച്ചേർത്തു. കൂടാതെ, മറ്റ് വിപണികളെ അപേക്ഷിച്ച് ഇന്ത്യയിൽ എസിയുടെ മാർക്കറ്റ് വളരെ കുറവാണെന്നും, എന്നാൽ അർദ്ധ നഗര, ഗ്രാമ പ്രദേശങ്ങളും ഈ വിഭാഗത്തിന്‍റെ വളർച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

പാനസോണിക് മാർക്കറ്റിംഗ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഫുമിയാസു ഫുജിമോറി, ഉത്പന്നങ്ങളായ എസികൾ, റഫ്രിജറേറ്ററുകൾ മുതലായവയുടെ വിൽപ്പനയിൽ ആരോഗ്യകരമായ വളർച്ച പ്രതീക്ഷിക്കുന്നു, കൂടാതെ നാനോ-ഇ സാങ്കേതികവിദ്യയിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും പറയുന്നു. 'എസികൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയ ഞങ്ങളുടെ കൂളിംഗ് ഉത്പന്നങ്ങളുടെ കാര്യത്തിൽ കഴിഞ്ഞ വർഷം ഞങ്ങൾ 35 ശതമാനം വളർച്ച രേഖപ്പെടുത്തി. ഈ വർഷം അത് തുടരുകയും ഇരട്ടിയാവുകയും ചെയ്യും' - അദ്ദേഹം പറഞ്ഞു.

ഗോദ്‌റേജ് അപ്ലയൻസസ് അതിന്‍റെ റസിഡൻഷ്യൽ എയർ കണ്ടീഷൻ വെർട്ടിക്കലിൽ നിന്ന് 2023-ൽ 1,200 കോടി രൂപയായി ഇരട്ടി വളർച്ച പ്രതീക്ഷിക്കുന്നു. 'കഴിഞ്ഞ വർഷത്തിനും ഈ വർഷത്തിനും ഇടയിൽ വിപണി വളരെ മികച്ചതാണ്. നികുതി ഇളവുകൾക്കൊപ്പം ജനങ്ങളുടെ കൈയിൽ കൂടുതൽ പണമുണ്ടാകുമെന്നതിനാൽ ഈ വർഷം കൂടുതൽ വില്‍പ്പന പ്രതീക്ഷിക്കാം' - ഗോദ്‌റേജ് അപ്ലയൻസസ് ബിസിനസ് ഹെഡും എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്‍റുമായ കമൽ നന്ദി പറഞ്ഞു. കഴിഞ്ഞ വർഷം, ഇടവിട്ടുള്ള മഴ കാരണം ഡിമാൻഡ് കുറഞ്ഞു, സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങൾ പുതുക്കിയ വിലവർധനയിലേക്ക് പോകാൻ കമ്പനികളെ നിർബന്ധിതരാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.