ETV Bharat / business

വാർത്ത ഏജൻസിയായ ഐഎഎൻഎസിന്‍റെ ഓഹരികൾ സ്വന്തമാക്കി അദാനി ഗ്രൂപ്പ്, നീക്കം എൻഡിടിവി സ്വന്തമാക്കിയതിന് പിന്നാലെ

author img

By ETV Bharat Kerala Team

Published : Dec 16, 2023, 1:15 PM IST

Adani Group Acquires Majority Stake In IANS: വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസിന്‍റെ ഭൂരിഭാഗം ഓഹരികളും വിലയ്‌ക്ക് വാങ്ങി അദാനി ഗ്രൂപ്പ്.

Adani acquires majority stake in news agency IANS  Adani Group IANS  AMG Media Networks Ltd  AMNL IANS  Adani Group Controlling Medias  ഐഎഎന്‍എസ് ഓഹരി  അദാനി ഗ്രൂപ്പ് ഐഎഎന്‍എസ്  ഐഎഎന്‍എസ് എഎംഎന്‍എല്‍ കരാര്‍  അദാനി ഗ്രൂപ്പ് ഐഎഎന്‍എസ് കരാര്‍  അദാനി ഗ്രൂപ്പ് നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍
Adani Group Acquires Majority Stake In IANS

ന്യൂഡല്‍ഹി: വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഗൗതം അദാനി ഗ്രൂപ്പ് (Gautam Adani Group Acquired Majority Stakes From IANS). അദാനി എന്‍റര്‍പ്രൈസിന്‍റെ അനുബന്ധ സ്ഥാപനമായ എഎംജി മീഡിയ നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് (AMG Media Networks Ltd.) ഐഎഎന്‍എസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഓഹരി ഷെയര്‍ ഉള്‍പ്പടെ 50 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എത്ര തുകയ്‌ക്കാണ് ഡീല്‍ നടന്നതെന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു അദാനി ഗ്രൂപ്പ് ഈ രംഗത്തേക്ക് ആദ്യമായി പ്രവേശിച്ചത്. ബിസിനസ്, ഫിനാന്‍ഷ്യല്‍ ന്യൂസ് ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോം ബിക്യൂ പ്രൈമിനെ (BQ Prime) കൈകാര്യം ചെയ്‌തിരുന്ന ക്വിന്‍റില്യണ്‍ ബിസിനസ് മീഡിയയെ (Quintillion Business Media) ആയിരുന്നു അദാനി ഗ്രൂപ്പ് ആദ്യം ഏറ്റെടുത്തത്. ഇതിന് പിന്നാലെ കഴിഞ്ഞ ഡിസംബറില്‍ എന്‍ഡിടിവിയുടെ (NDTV) 65 ശതമാനം ഓഹരിയും അദാനി സ്വന്തമാക്കി.

എഎംഎന്‍എല്‍ (AMNL) വഴിയാണ് അദാനി ഗ്രൂപ്പ് ഐഎഎന്‍എസിന്‍റെ ഓഹരികള്‍ വാങ്ങിയത്. ഐഎഎന്‍എസ് ഓഹരി ഉടമയായ സന്ദീപ് ബാംസായിയുമായി എഎംഎന്‍എല്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇനിമുതല്‍ ഐഎഎന്‍എസ് മാനേജ്‌മെന്‍റ് നിയന്ത്രണങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ചുമതല എഎംഎന്‍എല്ലിന് ആയിരിക്കും.

വാര്‍ത്ത ഏജന്‍സിയുടെ ഡയറക്‌ടര്‍മാരെ ഉള്‍പ്പടെ നിയമിക്കാനുള്ള ചുമതല എഎംഎന്‍എല്ലിന് ആയിരിക്കും ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഐഎഎന്‍എസിന്‍റെ വരുമാനം 11.86 കോടിയായിരുന്നു.

Also Read : ഇന്ത്യ ടു ഷാർജ, ഷാർജ ടു ഇന്ത്യ; കൂടുതൽ യാത്രക്കാർ തെരെഞ്ഞെടുത്തത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.