ETV Bharat / business

20,000 കോടിയുടെ എഫ്‌പിഒ റദ്ദാക്കി അദാനി ഗ്രൂപ്പ്; നിക്ഷേപകർക്ക് പണം തിരിച്ച് നൽകും

വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്താണ് 20,000 കോടിയുടെ എഫ്‌പിഒ അദാനി ഗ്രൂപ്പ് റദ്ദാക്കിയത്. നിക്ഷേകർക്ക് പണം തിരികെ നൽകുമെന്ന് കമ്പനി അറിയിച്ചു.

അദാനി ഗ്രൂപ്പ്  20000 കോടിയുടെ എഫ്‌പിഒ  അഹമ്മദാബാദ്  ഗുജറാത്ത്  വിപണിയിലെ ചാഞ്ചാട്ടം  ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍  അദാനി എൻ്റര്‍പ്രൈസസ്  അദാനി എഫ്‌പിഒ
അദാനി എഫ്‌പിഒ
author img

By

Published : Feb 2, 2023, 7:35 AM IST

അഹമ്മദാബാദ്: 20,000 കോടിയുടെ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്‌പിഒ) റദ്ദാക്കി അദാനി എൻ്റര്‍പ്രൈസസ്. ഓഹരി വിപണിയിൽ നേരിടുന്ന വൻ തിരിച്ചടിക്കൾക്കിടെയാണ് നാടകീയ തീരുമാനം. വിപണിയിലെ ആടിയുലച്ചിലുകള്‍ കണക്കിലെടുത്താണ് എഫ്‌പിഒ അവസാനിപ്പിക്കുന്നതെന്നും നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നും കമ്പനി അറിയിച്ചു.

20,000 കോടി രൂപ സമാഹരിക്കുന്നതിനായിട്ടാണ് അദാനി എന്‍റര്‍പ്രൈസസ് എഫ്‌പിഒ ആരംഭിച്ചത്. അദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനിയാണ് അദാനി എന്‍റർപ്രൈസസ്. ചൊവ്വാഴ്‌ച (31-1-2023) വരെയായിരുന്നു എഫ്‌പിഒയിൽ നിക്ഷേപിക്കാൻ അവസരം. കമ്പനി പ്രതിസന്ധിയിലാണെന്ന് അറിഞ്ഞിട്ടും നിരവധി പേർ എഫപിഒയിൽ പണം നിക്ഷേപിച്ചിരുന്നു. ഇതിനിടെയാണ് കമ്പനി തന്നെ എഫ്‌പിഒ റദ്ദാക്കുകയായിരുന്നു.

ആദ്യ ദിവസങ്ങളിൽ എഫ്‌പിഒയ്ക്ക് തണുത്ത പ്രതികരണമായിരുന്നെങ്കിലും അവസാന ദിവസം അപേക്ഷ കുതിച്ചു. 4.5 കോടി ഓഹരികളാണ് എഫ്‌പിഒയിൽ പങ്കെടുത്തത്. 5.08 കോടി ഓഹരിക്കുള്ള അപേക്ഷയെത്തി.

എന്നാൽ ചെറുകിട നിക്ഷേപകരും അദാനി ഗ്രൂപ്പിലെ ജീവനക്കാരും കാര്യമായി എഫ്‍പിഒയിൽ പങ്കെടുത്തില്ല. റീട്ടെയ്ൽ ക്വോട്ടയിൽ 12% അപേക്ഷകൾ മാത്രമാണ് വന്നത്. ജീവനക്കാരുടെ ക്വോട്ടയിൽ 55 ശതമാനവും. വൻകിട സ്ഥാപനങ്ങളാണ് എഫ്‌പിഒയിൽ പങ്കെടുത്തവരിൽ ഏറെയും.

‘ വിപണി ഞെട്ടിക്കുന്നതാണ്. ഓഹരി ഓരോ ദിവസവും ആടിയുലയുകയാണ്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത്, എഫ്‌പിഒയുമായി മുന്നോട്ടുപോകുന്നത് ധാർമികമായി ശരിയല്ല. നിക്ഷേപകരുടെ താൽപര്യം പരമപ്രധാനമാണ്. അതിനാൽ സാമ്പത്തിക നഷ്‌ടങ്ങളിൽ നിന്ന് അവരെ രക്ഷിക്കാൻ എഫ്‌പി‌ഒയുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് കമ്പനിയുടെ തീരുമാനമെന്ന് അദാനി എന്‍റർപ്രൈസസ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. എഫ്‌പിഒയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദാനി വ്യക്തമാക്കി.

ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആടിയുലഞ്ഞ് അദാനി: യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾക്കിടയിലാണ് അദാനി എന്‍റർപ്രൈസസ് എഫ്‌പിഒ നടത്തിയത്. ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് ക്രിത്രിമം നടത്തിയെന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്നത്. ആരോപണങ്ങൾക്ക് പിന്നാലെ അദാനി ഗ്രൂപ്പിലെ ഓഹരികളിൽ ഒറ്റ ദിവസകൊണ്ട് 85,000 കോടി രൂപയുടെ നഷ്‌ടമാണ് ഉണ്ടായത്.

കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. ഫോർബ്‌സിന്‍രെ അതിസമ്പന്നരുടെ പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ബർഗിന്‍റെ പട്ടികയിൽ 11–ാം സ്ഥാനത്താണ് അദാനിയിപ്പോൾ.

ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ്‍പിഒ): സ്‌റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്‌റ്റ് ചെയ്‌തിട്ടുള്ള കമ്പനികൾ കൂടുതൽ പണം സമാഹരിക്കാനായി വീണ്ടും ഓഹരികൾ ഇഷ്യൂ ചെയ്യുന്ന പ്രക്രിയയാണ് ഫോളോ-ഓൺ പബ്ലിക് ഓഫർ അഥവാ എഫ്‍പിഒ. ഇതിലൂടെ സമാഹരിക്കുന്ന അധിക മൂലധനം ബിസിനസ് വളർത്തുന്നതിനോ കടങ്ങൾ തീർക്കാനോ പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനോ ഒക്കെ ഉപയോഗിക്കുന്നു. റൈറ്റ്സ് ഇഷ്യു അഥവാ അവകാശ ഓഹരികൾ നിലവിലെ ഓഹരി ഉടമകൾക്ക് മാത്രമായാണ് അനുവദിക്കുന്നതെങ്കിൽ ഫോളോ ഓൺ പബ്ലിക് ഓഫറിനായി പൊതുജനങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.