ETV Bharat / business

യൂറോപ്യൻ വിപണിയിൽ സാംസങ്ങിനെ മറികടന്ന് ഷവോമി - സാംസങ്ങിനെ മറികടന്ന് ഷവോമി

ആപ്പിൾ, ഓപ്പോ, റിയൽമി എന്നിവരാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ

xiaomi  samsung  smartphone shipments europe q2  യൂറോപ്യൻ വിപണി  സാംസങ്ങിനെ മറികടന്ന് ഷവോമി  xiaomi surpasses Samsung
യൂറോപ്യൻ വിപണിയിൽ സാംസങ്ങിനെ മറികടന്ന് ഷവോമി
author img

By

Published : Aug 3, 2021, 5:48 PM IST

യുറോപ്യൻ സ്മാർട്ട്ഫോൺ വിപണിയിൽ സാംസങ്ങിനെ മറികടന്ന് ചൈനീസ് ഫോണ്‍ നിർമാതാക്കളായ ഷവോമി. 2021ന്‍റെ രണ്ടാം പാദത്തിലാണ് ഷവോമിയുടെ നേട്ടം. ആപ്പിൾ, ഓപ്പോ, റിയൽമി എന്നിവരാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ.

Also Read: ആഗോളതലത്തിൽ ആപ്പിളിനെ മറികടന്ന് ഷവോമി

രണ്ടാം പാദത്തിൽ 12.7 ദശലക്ഷം സ്മാർട്ട്ഫോൺ യൂണിറ്റുകളാണ് ഷവോമി കയറ്റി അയച്ചത്. നിലവിൽ ഷവോമിയുടെ വിപണി വിഹിതം 25.3 ശതമാനമായി. റഷ്യ, ഉക്രെയ്ൻ, സ്പെയിൻ, ഇറ്റലി എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഷവോമിയുടെ ഡിമാൻഡ് വർധിച്ചു. 67.1 ശതമാനം വളർച്ചയാണ് യൂറോപ്യൻ വിപണിയിൽ ഷവോമിക്ക് ഉണ്ടായത്.

യൂറോപ്യൻ മാർക്കറ്റിന് പുറമേ, ആഗോള സ്മാർട്ട്ഫോൺ കയറ്റുമതിയിൽ ഷവോമി ആപ്പിളിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ സാംസങ്ങിന്‍റെ കറ്റുമതി രണ്ടാം പാദത്തിൽ ഏഴ് ശതമാനം കുറഞ്ഞ് 12 ദശലക്ഷം യൂണിറ്റായി. 24 ശതമാനം വിപണി വിഹിതമാണ് യൂറോപ്പിൽ സാംസങ്ങിനുള്ളത്. എന്നാൽ ആഗോള വിപണിയിൽ സാംസങ് തന്നെയാണ് ഒന്നാമത്.

യൂറോപ്യൻ മാർക്കറ്റിൽ മൂന്നാം സ്ഥാനത്തുള്ള ആപ്പിളിന്‍റെ വിപണി വിഹിതം 19.2 ശതമാനം ആണ്. 9.6 ദശലക്ഷം ഫോണുകളാണ് ആപ്പിളിന്‍റെ കയറ്റുമതി. നാലാമതുള്ള ഓപ്പോയ്‌ക്ക് 5.6 ശതമാനം വിപണി വിഹിതമാണ് ഉള്ളത്. ഓപ്പോയുടെ തന്നെ സഹോദര സ്ഥാപനമായ റിയൽമിക്ക് 3.8 ശതമാനം വിപണി വിഹിതം ഉണ്ട്. ഇക്കാലയളവിൽ ഏറ്റവും അധികം വളർച്ച ഉണ്ടായ ബ്രാൻഡും റിയൽമി ആണ്. 1800 ശതമാനം വളർച്ചയാണ് റിയൽമി നേടിത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.