ഹൈദരാബാദ്: എച്ച്എംഡി ഗ്ലോബലിന്‍റെ ഏറ്റവും പുതിയ സ്‌മാർട്ട് ഫോണായ നോക്കിയ 9.3 ഈ വർഷം പകുതിയോടെ ലോഞ്ച് ചെയ്യുമെന്ന് സൂചന. 108എംപി ക്യാമറയും 120 ഹെഡ്‌സിന്‍റെ ഡിസ്‌പ്ലേയുമാണ് ഫോണില്‍ ഒരുക്കിയിരിക്കുന്നത്.
കൊവിഡ് 19 ഉണ്ടാക്കിയ പ്രതിസന്ധി കാരണം സപ്ലൈ ചെയിനില്‍ ഉണ്ടായ പ്രതിസന്ധിയാണ് ലോഞ്ച് നീണ്ടുപോകാന്‍ കാരണമെന്നാണ് സൂചന. സ്‌നാപ്‌ഡ്രാഗണ്‍ 865 എസ്ഒസിയായിരിക്കും സ്‌മാർട്ട് ഫോണിന് കരുത്ത് പകരുക. 108 എംപിയുടെ പ്രധാന ക്യാമറ കൂടാതെ 24 എംപിയുടെയും 29 എംപിയുടെയും 48 എംപിയുടെയും ക്യാമറകൾ ചിത്രങ്ങൾക്ക് മിഴിവ് പകരുമെന്ന് ജിഎസ്എം അരീന റിപ്പോർട്ട് ചെയ്യുന്നു. 120 ഹെഡ്സിന്‍റെ ഒഎല്‍ഇഡി അല്ലെങ്കില്‍ എല്‍ഇഡി പാനല്‍ ഡിസ്‌പ്ലെയാകും ഫോണിലുണ്ടാവുകയെന്നാണ് സൂചന.