ETV Bharat / business

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

സെൻസെക്സ് 600 പോയിന്‍റ് ഇടിഞ്ഞാണ് വ്യാപാരം തുടങ്ങിയത്. ബി‌എസ്‌ഇ സൂചിക 596.78 പോയിന്‍റ്‌ കുറഞ്ഞ് 51,747.67 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യയിലെ കൊവിഡ് കേസുകൾ അറുപതിനായിരത്തിന് താഴെയായെങ്കിലും മൂന്നാം തരംഗത്തിന്‍റെ സാധ്യതകൾ വിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Sensex tanks nearly 600 pts in early trade  Nifty below 15,600  NSE Nifty tumbled 175.35 points  Equity benchmark Sensex plunged  ഓഹരി വിപണി  sensex  nifty
Sensex tanks neaഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം rly 600 pts in early trade Nifty below 15,600 NSE Nifty tumbled 175.35 points Equity benchmark Sensex plunged ഓഹരി വിപണി sensex nifty
author img

By

Published : Jun 21, 2021, 12:16 PM IST

മുംബൈ: ഇക്വിറ്റി ബെഞ്ച്മാർക്ക് സെൻസെക്‌സ് നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. തിങ്കളാഴ്ച സെൻസെക്സ് 600 പോയിന്‍റ് ഇടിഞ്ഞാണ് വ്യാപാരം തുടങ്ങിയത്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എൽ&ടി തുടങ്ങിയവയുടെ ഷെയർ ഇടിഞ്ഞു.

ബി‌എസ്‌ഇ സൂചിക 596.78 പോയിന്‍റ് അഥവാ 1.14 ശതമാനം കുറഞ്ഞ് 51,747.67 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. അതേപോലെ വിശാല നിഫ്റ്റി 175.35 പോയിന്‍റ് അഥവാ 1.12 ശതമാനം ഇടിഞ്ഞ് 15,508ൽ എത്തി. രണ്ട് ശതമാനം വിലയിടിഞ്ഞ എം&എം ഓഹരികളാണ് ഏറ്റവും അധികം നഷ്ടം നേരിട്ടത്. അൾട്രാടെക്ക്, മാരുതി എന്നിവയും നഷ്ടത്തോടെയാണ് തുടങ്ങിയത്.

Also Read: സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താൻ കൂടുതൽ നടപടിയെന്ന് ചീഫ് ഇക്കണോമിക് അഡ്വൈസർ

അതേ സമയം എൻ‌ടി‌പി‌സി, എച്ച്‌യു‌എൽ, സൺ ഫാർമ, ഏഷ്യൻ പെയിന്‍റ്സ് എന്നിവയാണ് നേട്ടമുണ്ടാക്കിയത്. താൽക്കാലിക എക്സ്ചേഞ്ച് ഡാറ്റ പ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച 2,680.57 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വാങ്ങിയത്. ആഭ്യന്തര വിപണി ഇപ്പോൾ ശുഭ സൂചനകളൊന്നും നൽകുന്നില്ലെന്ന് റിലയൻസ് സെക്യൂരിറ്റീസ് ഹെഡ്സ് (സ്ട്രാറ്റജി) ബിനോദ് മോദി ഹെഡ്-സ്ട്രാറ്റജി പറഞ്ഞു.

ഇന്ത്യയിലെ കൊവിഡ് കേസുകൾ അറുപതിനായിരത്തിന് താഴെയായെങ്കിലും മൂന്നാം തരംഗത്തിന്‍റെ സാധ്യതകൾ വിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഷാങ്ഹായ്, ഹോങ്കോംഗ്, സിയോൾ, ടോക്കിയോ തുടങ്ങി ഏഷ്യയിലെ പ്രാധാന ഇടങ്ങളിലെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.