മുംബൈ: കൊവിഡ് മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനെത്തുടർന്ന് സെൻസെക്സ് സൂചികയിൽ വൻ ഇടിവ്. സെൻസെക്സിന് വ്യാഴാഴ്ച 1,700 പോയിന്‍റ് നഷ്ടം നേരിട്ടു. നിഫ്റ്റി 519.40(4.91) പോയിന്‍റ് ഇടിഞ്ഞ് 9,938.80ലും, സെൻസെക്സ് 1754.34(4.91) പോയിന്‍റ് ഇടിഞ്ഞ് 33,943.02ലുമാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, വേദാന്ത, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ഹിന്‍ഡാല്‍കോ, ഗ്രാസിം , ഗെയില്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളെല്ലാം നഷ്ടത്തിലാണ്. വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് 30 ദിവസം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതും ആഗോള വിപണികൾക്ക് തിരിച്ചടിയായിട്ടുണ്ട്.
കൊവിഡ് 19; ഓഹരി വിപണിയിൽ വൻ ഇടിവ് - കൊവിഡ് 19
ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, വേദാന്ത, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ഹിന്‍ഡാല്‍കോ, ഗ്രാസിം, ഗെയില്‍ ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളെല്ലാം നഷ്ടത്തിലാണ്.