മുംബൈ: ലോഹം, ബാങ്കിങ്, ടെലികോം ഓഹരികളിലെ മികച്ച വില്‍പനയെ തുടര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്‌ഇ സെൻസെക്സ് 529.82 പോയിന്‍റ് അഥവാ 1.31 ശതമാനം ഉയർന്ന് 40,889.23 എന്ന റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 159.35 പോയിന്‍റ് അഥവാ 1.34 ശതമാനം ഉയർന്ന് 12,073.75 ആയി ഉയർന്നു.
ഭാരതി എയർടെല്ലാണ് സെൻസെക്‌സ് പാക്കിൽ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത് (5.69%). ടാറ്റാ സ്റ്റീൽ (4.74), വേദാന്ത (2.81), ഇൻഡസ് ഇന്‍ഡ് ബാങ്ക് (2.49), എച്ച്ഡിഎഫ്‌സി (2.40), മാരുതി (2.20), ഹീറോ മോട്ടോകോർപ്പ് (2.12), കൊട്ടക് ബാങ്ക് (1.95) എന്നിവ നേട്ടം കൈവരിച്ചപ്പോൾ യെസ് ബാങ്ക് (3.24), ഒഎൻജിസി (1.53), ഐടിസി (0.10), എൻടിപിസി (0.04) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.