ETV Bharat / business

ഓഹരി വിപണിയില്‍ തിരിച്ചടി തുടരുന്നു; സെന്‍സെക്‌സ് 1,100 പോയിന്‍റ് ഇടിഞ്ഞു, നിഫ്റ്റി 16,950ല്‍ താഴെ - സെന്‍സെക്‌സ് ഓഹരി വിപണി

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉടൻ ഉയർത്തുമെന്ന സൂചനയും തുടർച്ചയായ വിദേശ ഫണ്ട് ഒഴുക്കും വിപണിയെ ചെറിയ തോതില്‍ ബാധിച്ചതായി വ്യാപാരികൾ പറയുന്നു.

Stock market sensex  nifty Stock market down  ഓഹരി വിപണി ഇടിഞ്ഞു  സെന്‍സെക്‌സ് ഓഹരി വിപണി  നിഫ്റ്റി
ഓഹരി വിപണിക്ക് തിരിച്ചടി തുടരുന്നു; സെന്‍സെക്‌സ് 1,100 പോയിന്‍റ് ഇടിഞ്ഞു
author img

By

Published : Jan 27, 2022, 5:52 PM IST

മുംബൈ: ഇക്വിറ്റി ബെഞ്ച്മാർക്ക് സെൻസെക്‌സ് വ്യാഴാഴ്‌ച വ്യാപാരം ആരംഭിച്ച് ആദ്യ മണിക്കൂറില്‍ 1,100 പോയിന്‍റ് ഇടിഞ്ഞു. ഏഷ്യന്‍ വിപണികളിലെ മോശം സാഹചര്യത്തില്‍ ടൈറ്റന്‍, വിപ്രോ, എച്ച്ഡിഎഫ്‌സി തുടങ്ങിയ പ്രമുഖ കമ്പനികൾ നഷ്‌ടം രേഖപ്പെടുത്തി. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉടൻ ഉയർത്തുമെന്ന സൂചനയും തുടർച്ചയായ വിദേശ ഫണ്ട് ഒഴുക്കും വിപണിയെ ചെറിയ തോതില്‍ ബാധിച്ചതായി വ്യാപാരികൾ പറയുന്നു.

ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്‍റെ സെന്‍സെക്‌സ് സൂചിക 1,155.61 പോയിന്‍റ് താഴ്ന്ന് 56,702.54 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. അതുപോലെ, നിഫ്റ്റി 329.15 പോയിന്‍റ് ഇടിഞ്ഞ് 16,948.80ൽ എത്തി. 4.06 ശതമാനം ഇടിവ് കണക്കാക്കിയ ടൈറ്റനാണ് ഏറ്റവും കൂടുതൽ നഷ്‌ടം നേരിട്ടത്. വിപ്രോ, ഡോ.റെഡ്ഡീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, ഇൻഫോസിസ് എന്നിവയാണ് തൊട്ടുപിന്നിൽ. മറുവശത്ത് മാരുതിയും എൻടിപിസിയും നേട്ടത്തിലായിരുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇക്വിറ്റി, ഫോറെക്‌സ്, ബുള്ളിയൻ വിപണികൾ ബുധനാഴ്‌ച അടച്ചിരുന്നു.

30-ഷെയർ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്‍റെ സെന്‍സെക്‌സ് സൂചിക 366.64 പോയിന്‍റ്(0.64%) ഉയർന്ന് 57,858.15ൽ അവസാനിച്ചു. എൻഎസ്ഇ നിഫ്റ്റി 128.85 പോയിന്‍റ് ഉയർന്ന് 17,277.95ൽ വിപണിയിടച്ചു.

പണപ്പെരുപ്പത്തിനെതിരെ പോരാടാൻ മാർച്ചിൽ പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് ബുധനാഴ്‌ച സൂചിപ്പിച്ചു. ഷാങ്ഹായ്, ഹോങ്കോങ്, സിയോൾ, ടോക്കിയോ എന്നിവിടങ്ങളിലെ ഓഹരികൾ നഷ്‌ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ രാത്രി സെഷനിൽ സമ്മിശ്ര പ്രതികരണത്തോടെയാണ് അവസാനിച്ചത്.

അതേസമയം, അന്താരാഷ്ട്ര എണ്ണ വിപണിയുടെ മാനദണ്ഡമായ ക്രൂഡ് ഓയില്‍ ബാരലിന് 0.93 ശതമാനം ഉയർന്ന് 89.12 യുഎസ് ഡോളറിലെത്തി.

Also Read: മണി ബില്ല് എന്നാല്‍... അറിയേണ്ടതെല്ലാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.