ന്യൂഡൽഹി : ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടർ മേഖലയുടെ മേധാവിത്വം സ്വന്തമാക്കിയ ഒല പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. ബുക്ക് ചെയ്‌തവർക്കെല്ലാം സ്‌കൂട്ടർ വിതരണം ചെയ്‌തുകഴിഞ്ഞുവെന്നും അടുത്ത ബുക്കിങ്ങിനായുള്ള വിൻഡോ ഉടൻ പ്രവര്‍ത്തനക്ഷമമാകുമെന്നും ഒല ഗ്രൂപ്പ് ചെയർമാൻ ഭവിഷ് അഗർവാൾ അറിയിച്ചു.
ഈ വർഷം ഓഗസ്റ്റിലാണ് ഒലയുടെ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വിപണിയിൽ അവതരിപ്പിക്കപ്പെട്ടത്. എസ് 1 എന്ന അടിസ്ഥാന മോഡലിന് 99,999 രൂപയും എസ് 1 പ്രോ എന്ന മോഡലിന് 1,29,999 രൂപയുമാണ് എക്‌സ്ഷോറൂം വില.
Also Read: ഖലിസ്ഥാൻ ആക്രമണ ഭീഷണി: അതീവ ജാഗ്രതയിൽ മുംബൈ; പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം
499 രൂപ അഡ്വാൻസ് തുക ഈടാക്കി ബുക്കിങ് ആരംഭിച്ച കമ്പനി ഒക്‌ടോബറിൽ സ്‌കൂട്ടറുകളുടെ വിതരണം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ അത് ഡിസംബർ പകുതി വരെ നീണ്ടു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് ഇരുചക്ര വാഹന ഫാക്ടറിയെന്ന അവകാശവാദത്തോടെ നിർമിച്ച ഫ്യൂച്ചര്‍ ഫാക്ടറിയിലാണ് ഒല സ്‌കൂട്ടറുകള്‍ നിർമിക്കുന്നത്.
എസ് വൺ, എസ് വൺ പ്രോ എന്നിവ പോർട്ടബിൾ ഹോം ചാർജറുമായാണ് ലഭ്യമാവുക. സ്‌കൂട്ടറുകൾ പൂർണമായും ചാർജ് ചെയ്യാൻ .48 മണിക്കൂറും 6.30 മണിക്കൂറും വേണം. ഒല ഹൈപ്പർ ചാർജർ നെറ്റ്‌വർക്ക് വികസിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.