ETV Bharat / business

ഇന്ത്യയിൽ ഇനി ബിറ്റ്‌ കോയിനുകൾ ഉപയോഗിച്ച് സാധനം വാങ്ങാം

author img

By

Published : Aug 12, 2021, 1:02 PM IST

ഓഗസ്റ്റ് 12ലെ വിപണി അനുസരിച്ച് 34,10,899.52 രൂപയാണ് ഒരു ബിറ്റ് കോയിന്‍റെ മൂല്യം

unocoin cryptocurrency  bitcoins  ബിറ്റ്‌ കോയിൻ  യുനോകോ ബ്ലോക്ക്‌ചെയിൻ കമ്പനി  ബിറ്റ് കോയിൻ മൂല്യം
ഇന്ത്യയിൽ ഇനി ബിറ്റ്‌ കോയിനുകൾ ഉപയോഗിച്ച് സാധനം വാങ്ങാം

ബെംഗളൂരു: ഇന്ത്യക്കാർക്ക് ഇനി ബിറ്റ്കോയിൻ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാം. ബ്ലോക്ക്‌ചെയിൻ കമ്പനിയായ യുനോകോയിനാണ് ഇതിന് അവസരമൊരുക്കുന്നത്. ബിറ്റ്കോയിൻ ഈടാക്കി ആ തുകയ്‌ക്കുള്ള ഗിഫ്റ്റ് വൗച്ചറുകളാണ് യുനോകോയിൻ നൽകുക.

Also Read: എടിഎം കണ്ടുപിടിച്ച ജോണ്‍ ഷെപ്പേർഡ് പിറന്ന ഇന്ത്യന്‍ ആശുപത്രിയിൽ എടിഎം 54 വര്‍ഷത്തിനിപ്പുറം

100 മുതൽ 5,000 രൂപവരെയുള്ള ഗിഫ്റ്റ് വൗച്ചറുകളാണ് കമ്പനി ബിറ്റ്‌ കോയിന് പകരമായി നൽകുന്നത്. ഡൊമിനോസ് പിസാ, കഫെ കോഫി ഡേ, ബാസ്കിൻ-റോബിൻസ്, ഹിമാലയ, പ്രെസ്റ്റീജ് തുടങ്ങി തൊണ്ണൂറോളം വ്യത്യസ്ത ബ്രാൻഡുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഈ ഗിഫ്റ്റ് വൗച്ചറുകൾ ഉപയോഗിക്കാം. ആദ്യമായാണ് ഇന്ത്യയിൽ ഇത്തരത്തിൽ ബിറ്റ്കോയിൻ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം ഒരുങ്ങുന്നത്.

യുനോകോയിൻ ഉപഭോക്താക്കൾക്ക് കമ്പനിയുടെ ആപ്ലിക്കേഷനിലൂടെ ഗിഫ്റ്റ് വൗച്ചറുകൾ ലഭ്യമാകും. ഓഗസ്റ്റ് 12ലെ വിപണി അനുസരിച്ച് 34,10,899.52 രൂപയാണ് ഒരു ബിറ്റ് കോയിന്‍റെ മൂല്യം. 2013ൽ സ്ഥാപിതമായ സ്റ്റാർട്ടപ്പ് സംരംഭം യുനോകോയിൻ രാജ്യത്തെ ക്രിപ്റ്റോ കറൻസി മേഖലയിലെ ആദ്യ സംരംഭമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.