ശിവമോഗ: കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളില്‍ സവാളക്ക് വില കുതിച്ചുയരുന്നു. ഈ സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളിലും നേരത്തെ ഉണ്ടായതിലും ഇരട്ടി വിലയിലാണ് ഇപ്പോള്‍ സവാള വില്‍ക്കുന്നത്. പ്രളയം കാരണം പ്രദേശങ്ങളിലെ കൃഷി നശിച്ചതാണ് വിലക്കയറ്റത്തിന് കാരണം.
മൊത്തവ്യാപാരത്തില്‍ ഒരു കിലോ സവാളക്ക് 15 രൂപയായിരുന്നു ശരാശരി വില. എന്നാല്‍ ഇപ്പോള്‍ ഇത് 30 രൂപ വരെയായി. ചില്ലറ വ്യാപാരികളുടെ പക്കല്‍ നിന്ന് 40 രൂപക്കാണ് ഇത് ഉപഭോക്താക്കളുടെ പക്കല്‍ എത്തുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ 60 രൂപ വരെ ഉപഭോക്താക്കളുടെ പക്കല്‍ നിന്ന് വാങ്ങുന്നതായും പരാതിയുണ്ട്. വിഷയത്തില്‍ പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഇടപെടണം എന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.