രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ ഈ സാമ്പത്തിക വർഷം ഒന്നാം പാദത്തിലെ ലാഭ വിവരങ്ങൾ പുറത്തുവിട്ടു. 2021-22 സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിൽ 440.8 കോടിയുടെ ലാഭമാണ് മാരുതി സുസുക്കി നേടിയത്. കഴിഞ്ഞ വർഷം ഇതേ സമയം 249.4 കോടിയായിരുന്നു കമ്പനിയുടെ ലാഭം.
Also Read:16 വയസിൽ താഴെയുള്ള കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാൻ ഇൻസ്റ്റഗ്രാം
ഈ പാദത്തിൽ 17,770.7 കോടി രൂപയാണ് മാരുതിയുടെ ആകെ വരുമാനം. നാലിരട്ടിയുടെ വർധനവാണ് വരുമാന ഇനത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ഒന്നാം ക്വാട്ടറിൽ 4,106.5 കോടിയായിരുന്നു കമ്പനിയുടെ വരുമാനം.
ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദം 3,53614 വാഹനങ്ങളാണ് മാരുതി സുസുക്കി വിറ്റത്. അതിൽ 45,519 വാഹനങ്ങൾ ഇന്ത്യയിൽ നിന്ന് കയറ്റി അയച്ചതാണ്.