ETV Bharat / business

രാജ്യത്ത് ഇന്ന് മുതൽ സ്വർണം ഹാൾമാർക്ക് മാത്രം - hallmarking india

സ്വർണത്തിന്‍റെ പരിശുദ്ധി ഉറപ്പ് വരുത്തുന്ന ഹാൾമാർക്ക് സമ്പ്രദായം 2000 മുതൽ ഇന്ത്യയിൽ നിലവിലുണ്ട്. എന്നാൽ ഇത് കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ല.

gold hallmarking  mandatory gold hallmarking  ഹാൾമാർക്ക് സ്വർണം  ministry of consumer affairs  കേന്ദ്ര ഉപഭോക്തൃ- ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം  hallmarking india  gold jewellery
രാജ്യത്ത് ഇന്ന് മുതൽ സ്വർണം ഹാൾമാർക്ക് മാത്രം
author img

By

Published : Jun 16, 2021, 4:30 AM IST

Updated : Jun 16, 2021, 6:16 AM IST

ന്യൂഡൽഹി: രാജ്യത്തെ സ്വർണാഭരണ ശാലകളിൽ ഇനി മുതൽ ബിഐഎസ് ഹാൾമാർക്ക് മുദ്രയുള്ള സ്വർണാഭരണം മാത്രമേ വിൽക്കാനാവൂ. ഇതുസംബന്ധിച്ച കേന്ദ്ര സർക്കാർ നിയമം ബുധനാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും.

കേന്ദ്ര ഉപഭോക്തൃ- ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്‍റേതാണ് തീരുമാനം. എന്നാൽ ഈ വർഷം ഓഗസ്റ്റ് മാസം വരെ നിയമം ലംഘിക്കുന്ന ജ്വല്ലറികൾക്ക് പിഴ ഇടാക്കില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സ്വർണത്തിന്‍റെ പരിശുദ്ധി ഉറപ്പ് വരുത്തുന്ന ഹാൾമാർക്ക് സമ്പ്രദായം 2000 മുതൽ ഇന്ത്യയിൽ നിലവിലുണ്ട്. എന്നാൽ ഇത് കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ല.

Also Read: കൊവിഡില്‍ തളരില്ല, അതിജീവന വഴികൾ തേടുന്ന കർഷകർ

നിയമത്തിലെ വ്യവസ്ഥകളും ഇളവുകളും

  • ഹാൾമാർക്ക് ഇല്ലാത്ത ആഭരണങ്ങൾ പണയം വെക്കുന്നതിന് തടസമില്ല
  • രണ്ട് ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് ഹാൾമാർക്ക് ബാധകമല്ല
  • ഉപഭോക്താക്കൾക്ക് പഴയ സ്വർണാഭരണങ്ങളിൽ സാധ്യമെങ്കിൽ ഹാൾമാർക്ക് ചിഹ്നം പതിപ്പിക്കാം
  • ഹാൾമാർക്ക് സ്വർണാഭരണങ്ങൾ ജ്വല്ലറികൾക്ക് തിരികെ വാങ്ങാവുന്നതാണ്
  • 20,23,24 കാരറ്റ് സ്വർണങ്ങൾക്കും ഹാൾമാർക്ക്
  • സ്വർണ വാച്ചുകൾ, പേനകൾ തുടങ്ങിയവയുടെ വില്പനയ്‌ക്ക് ഹാൾമാർക്ക് നിർബന്ധമല്ല
  • വാർഷിക വിറ്റുവരവ് 40 ലക്ഷത്തിന് താഴെയുള്ള ജ്വല്ലറികളെ നിർബന്ധിത ഹാൾമാർക്കിങ്ങിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
  • അന്താരാഷ്ട്ര പ്രദർശനങ്ങൾ, ബി2ബി പ്രദർശനങ്ങൾ തുടങ്ങിയവയ്‌ക്കായി കയറ്റുമതി-പുനർ ഇറക്കുമതി ചെയ്യുന്ന സ്വർണത്തിനും ഹാൾമാർക്ക് നിർബന്ധമല്ല

Last Updated : Jun 16, 2021, 6:16 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.