ETV Bharat / business

കസ്റ്റമര്‍ റിവ്യൂവിലെ വ്യാജനെ കണ്ടെത്താം, കേരള പൊലീസ് പറയുന്നത് കേള്‍ക്കൂ

author img

By

Published : Jul 3, 2021, 12:00 PM IST

കൊവിഡ് കാലത്ത് വീടിന്‍റെ സുരക്ഷിത അന്തരീക്ഷത്തിൽ ഇരുന്ന് സാധനങ്ങൾ വാങ്ങാം എന്നതാണ് പലരെയും ഇന്ന് ഇ- കൊമേഴ്‌സ് സൈറ്റുകളിലേക്ക് ആകർഷിക്കുന്നത്. എന്നാൽ ഇത്തരം സൈറ്റുകളിൽ നിന്ന് മേന്മയുള്ള സാധനങ്ങൾ തെരഞ്ഞെടുക്കാൻ ഈ നിർദേശങ്ങൾ കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു..

e commerce sites  kerala police  fake customer reviews  വ്യാജ കസ്റ്റമർ റിവ്യൂ  കേരള പൊലീസ്
വ്യാജ കസ്റ്റമർ റിവ്യൂകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്

ഫ്ലിപ്കാർട്ട്, ആമസോണ്‍ തുടങ്ങി പല ഇ- കൊമേഴ്‌സ് സൈറ്റുകളിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങുന്നവരാണ് എല്ലാവരും. ഷോറൂമുകളെ അപേക്ഷിച്ച് വലിയ വിലക്കുറവിൽ സാധനങ്ങൾ ലഭിക്കും എന്നതാണ് പ്രത്യേകത. ഇത്തരം ഇ- കൊമേഴ്‌സ് സൈറ്റുകളിൽ നിന്നും പർച്ചെയ്‌സ് നടത്താൻ ആളുകൾ പ്രധാനമായും ആശ്രയിക്കുന്നത് കസ്റ്റമർ റിവ്യൂകളെയും അവർ നൽകുന്ന റേറ്റിംഗുകളെയുമാണ്.

Also Read: തെരുവിന്‍റെ മക്കൾക്ക്‌ അറിവ്‌ പകർന്ന്‌ അഞ്ച്‌ സഹോദരങ്ങൾ

എന്നാൽ ഇപ്പോൾ വ്യാജ കസ്റ്റമർ റിവ്യൂകൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് കേരള പൊലീസ്. വിവിധ സമൂഹ മാധ്യമങ്ങളിലെ കേരള പൊലീസിന്‍റെ പേജുകളിലാണ് ഇത്തരം റിവ്യൂകളെ തിരിച്ചറിയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

വ്യാജ റിവ്യൂകളെ എങ്ങനെ തിരിച്ചറിയാം; പൊലീസ് നിർദേശങ്ങൾ

സൈറ്റുകളിലെ വില്പന കൊഴുപ്പിക്കാൻ പല കമ്പനികളും പണം നൽകി റിവ്യൂ എഴുത്തുകാരെ വെക്കാറുണ്ട്. ഇത്തരം റിവ്യൂ എഴുത്തുകൾ ഒന്ന് ഇരുത്തി വായിച്ചാൽ മനസിലാക്കാം.

  • റിവ്യൂകളിലെ അവിശ്വസനീയമായ അവകാശവാദങ്ങളും വിചിത്രമായ ഫോർമാറ്റിംഗും ഇമെയിൽ അഡ്രസുകളിലെ സംശയകരമായ അക്ഷരങ്ങളും ശ്രദ്ധിക്കുക.
  • വ്യാജ ഉപഭോക്തൃ അവലോകനങ്ങൾ എപ്പോഴും മികച്ചതായിരിക്കും. റിവ്യൂ എന്നതിൽ ഉപരി ഉത്പന്നത്തിന്‍റെ സവിശേഷതകൾ വിവരിക്കുന്ന പോലെയായിരിക്കും അവ. വ്യാകരണവും അക്ഷര വിന്യാസവും പ്രത്യേക രീതിയിലുള്ള പദപ്രയോഗങ്ങളും ശ്രദ്ധിച്ചാൽ അപകടം മനസിലാക്കാം.
  • ഇത്തരം വില്പനക്കാരുടെ ഉത്പന്നങ്ങളുടെ മുൻപുള്ള ഉള്ള റിവ്യൂകളും ശ്രദ്ധിക്കുക.
  • ഒരു ഉത്പന്നത്തിന് ഒട്ടനവധി റിവ്യൂകൾ കാണുന്നുണ്ടോ ? ആ കമ്പനിയുടെ ഉൽപ്പന്നങ്ങൾക്ക് 5-സ്റ്റാർ റേറ്റിംഗുകൾ മാത്രം നൽകുന്നുണ്ടോ എന്നും ശ്രദ്ധിക്കുക
  • ഒരാൾ ഒന്നിലധികം തവണ ഒരു ഉത്പന്നം റിവ്യൂ ചെയ്‌തിട്ടുണ്ടോ? ധാരാളം ഇനങ്ങൾ വാങ്ങിയാതായി കാണിച്ച് അവയെല്ലാം റിവ്യൂ ചെയ്തിട്ടുണ്ടോ ? എങ്കിൽ ഉൽപ്പന്നങ്ങൾക്ക് ഓർഡർ നല്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക.
  • ആവർത്തിച്ചുള്ള അവലോകനമാണോ ? ഉത്പന്നത്തിന്‍റെ മറ്റ് റിവ്യൂകളുടെ അതേ വാക്യങ്ങൾ ആവർത്തിക്കുന്നുണ്ടോ ?
  • ചില സൈറ്റുകൾ അവരുടെ വിറ്റഴിക്കാത്ത ഉത്പന്നങ്ങൾ, വിറ്റഴിക്കുന്ന ഉത്പന്നങ്ങളുടെ റിവ്യൂന്‍റെ കൂടെ ചേർക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ റിവ്യൂ ഏതു ഉത്പന്നത്തിന്‍റേതാണ് എന്ന് പരിശോധിക്കുക.
  • ചില സൈറ്റുകൾ വെരിഫൈഡ് പർചേസ് റിവ്യൂ കൊടുക്കുന്നുണ്ട്. അത്തരം റിവ്യൂകൾ വായിച്ചു നോക്കിയാൽ മേന്മകളും ന്യുനതകളും വ്യക്തമായി മനസിലാക്കാം

തുടങ്ങിയ നിർദേശങ്ങളാണ് പൊലീസ് മുന്നോട്ട് വയ്‌ക്കുന്നത്. വ്യാജ ഉപഭോക്തൃ അവലോകനങ്ങൾ കണ്ടെത്താൻ ശ്രമിക്കുമ്പോൾ, സ്റ്റാർ റേറ്റിംഗിനപ്പുറം റിവ്യൂകളുടെ ഉള്ളടക്കം സൂക്ഷ്മമായി പരിശോധിക്കാനാണ് പൊലീസ് നിർദേശിക്കുന്നത്. ഇവ കൂടാതെ ഇ- കൊമേഴ്‌സ് സൈറ്റുകളിലെ പല പ്രോഡക്ടുകളുടെയും അൺ-ബോക്‌സിങ്ങും റിവ്യൂകളും യൂട്യൂബിൽ ലഭ്യമാണ്. അവ നോക്കുന്നതിനൊപ്പം ഇ- കൊമേഴ്‌സ് സൈറ്റുകൾ വെരിഫൈ ചെയ്‌ത പ്രോഡക്ടുകൾ മാത്രം തെരഞ്ഞെടുക്കുക.

പോസ്റ്റിന്‍റെ പൂർണരൂപം

  • " class="align-text-top noRightClick twitterSection" data="">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.