ETV Bharat / business

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്

പവന് 80 രൂപയാണ് കുറഞ്ഞത്.

സ്വർണവില  ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ  സ്വർണവിലയിൽ കുറവ്  gold rate  silver rate  kerala gold rate
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്
author img

By

Published : Aug 25, 2021, 10:45 AM IST

തുടർച്ചയായ ദിവസങ്ങളിലെ വർധനയ്‌ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ബുധനാഴ്ചത്തെ വില 35,480 രൂപയാണ്.

Also Read: ബെംഗളൂരുവിൽ മരുന്ന് പറന്നെത്തി; ഡ്രോൺ ഡെലിവറി പരീക്ഷണം വിജയം

ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 4435 രൂപയായി. സംസ്ഥാനത്ത് ഒരു കിലോ വെള്ളിക്ക് 67,700 രൂപയാണ് വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും സ്വർണ വില കുറഞ്ഞു.

10 ഗ്രാമിന് 258 രൂപ കുറഞ്ഞ് 47,354 രൂപയിലെത്തി. ആഗോള വിപണിയിൽ സ്പോട് ഗോൾഡിന്‍റെ വിലയിലും ഇടിവ് പ്രകടമായി. ഔണ്‍സിന് 0.4 ശതമാനം വിലക്കുറഞ്ഞ് 1,796.03 ഡോളറിലാണ് വ്യാപാരം.

ഓഗസ്റ്റ് ഒമ്പത് മുതൽ 11 വരെ സ്വർണവില 34,680 രൂപ ആയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ– രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് 28 ശതമാനം കുതിപ്പാണ് കഴിഞ്ഞ വര്‍ഷം സ്വര്‍ണവിലയിലുണ്ടായത്. 2020 ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയെന്ന സര്‍വകാല റെക്കോഡിൽ എത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.