ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിന് ശമനമുണ്ടായതോെട രാജ്യത്തെ വാഹന വിപണി വീണ്ടും സജീവമായി. കൊവിഡ് കേസുകളിലെ വർധനയെ തുടർന്ന് സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ വാഹന വില്പനയെ ബാധിച്ചിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് പല കമ്പനികളുടെയും നിർമാണ യൂണിറ്റുകളുടെ പ്രവർത്തനം നിലച്ചിരുന്നു.
Also Read: കൊവാക്‌സിൻ 77.8 ശതമാനം ഫലപ്രദമെന്ന് ഭാരത് ബയോടെക്ക്
എന്നാൽ ലോക്ക്ഡൗണിന് ഇളവ് വന്ന ജൂണ്‍ മാസത്തിൽ വാഹന വില്പന വലിയ തോതിൽ വർധിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജൂണിൽ ഏറ്റവും അധികം കാറുകൾ വിറ്റത് മാരുതി സുസുക്കിയാണ്. 1.24 ലക്ഷം യൂണിറ്റാണ് മാരുതിയുടെ വില്പന. മെയ് മാസം ഇത് വെറും 35,000 യൂണീറ്റുകൾ മാത്രമായിരുന്നു. ഹ്യൂണ്ടായി 40,496 കാറുകളാണ് ജൂണിൽ വിറ്റത്. ടാറ്റാ മോട്ടോർസ് 24,110 യൂണീറ്റുകളും മഹീന്ദ്ര 16,913 യൂണീറ്റുകളുമാണ് വിറ്റത്. കിയ- 15,015, ടൊയോട്ട- 8801, ഹോണ്ട- 4746, എംജി- 3558 എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ ജൂണ്‍ മാസത്തിലെ വില്പന
ഇരുചക്ര വാഹന വിപണിയിലും നേട്ടം
ഇരുചക്ര വാഹനങ്ങളുടെ വില്പനയിലും വലിയ വർധനവാണ് ഉണ്ടായത്. ഹീറോ മോട്ടോകോർപ് ജൂണിൽ വിറ്റത് 4,69,160 ഇരുചക്ര വാഹനങ്ങളാണ്. മെയ് മാസം വില്പന 1,83,044 യൂണീറ്റുകളായിരുന്നു. ഹോണ്ടയുടെ വില്പനയിലും ജൂണിൽ 11 ശതമാനം വഷർച്ച നേടി. 2,34,029 യൂണീറ്റുകളാണ് ഹോണ്ട വിറ്റത്. ബജാജ് 3,10,578 യൂണീറ്റുകളും ടിവിഎസ് 2,38,092 യൂണീറ്റുകലും ജൂണിൽ വില്പന നടത്തി. റോയൽ എൻഫീൽഡ് ജൂണ്‍ മാസം 43,048 യൂണീറ്റുകളാണ് വിറ്റത്. 58 ശതമാനത്തിന്‍റെ വർധനവാണ് വില്പനയിൽ ഉണ്ടായത്.
വാണിജ്യ ഉപയോഗത്തിനുള്ള വാഹനങ്ങളുടെ വില്പനയും വർധിച്ചു. മഹീന്ദ്ര - 12,769, ടാറ്റ-19,594, ലെയ്‌ലാൻഡ്- 5851 എന്നിങ്ങനെയാണ് ജൂണ്‍ മാസത്തെ വില്പന.