മുംബൈ : നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണികൾ. സെൻസെക്‌സ് 273.51 പോയിന്‍റ് അഥവാ 0.52 ശതമാനം നഷ്ടത്തിൽ 52,678.76ൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി 78 പോയന്‍റ് താഴ്ന്ന് 0.49 ശതമാനം നഷ്ടത്തിൽ 15,746.50ലും എത്തി. മെറ്റൽ, പിഎസ്‌യു ബാങ്ക് ഒഴികെ മറ്റ് മേഖലകൾക്കൊന്നും കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല.
Also Read: ആമസോണ്‍ ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുമെന്ന വാർത്ത ; നേട്ടമുണ്ടാക്കി ബിറ്റ്‌കോയിൻ
നിഫ്റ്റി ഫാർമ നാലുശതമാനത്തോളം താഴ്ന്നു. ബിഎസ്‌സി മിഡ്ക്യാപ്, സ്മോൾക്യാപ് എന്നിവയും നഷ്ടം നേരിട്ടു. റെഡ്ഡീസ് ലാബ്, സിപ്ല, ആക്‌സിസ് ബാങ്ക്, അദാനി പോർട്‌സ്, ഡിവിസ് ലാബ് എന്നിവരാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ഡോ.റെഡ്ഡീസ് ലാബിന്‍റെ ഓഹരി 10 ശതമാനത്തോളം ഇടിഞ്ഞു.
ഹിൻഡാൽകോ, എസ്ബിഐ ലൈഫ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, എസ്ബിഐ ഓഹരികളാണ് നേട്ടമുണ്ടാക്കിയലരിൽ മുന്നിൽ. ഓഹരി വിപണി രൂപയുടെ മൂല്യത്തെയും ബാധിച്ചു.
ഡോളറിനെതിരെ നേരിയ നഷ്ടത്തിൽ 74.46 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ വിപണിയിലെ ഇടിവാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.