ETV Bharat / business

ഫ്ലിപ്‌കാര്‍ട്ടിനും ആമസോണിനുമടക്കം ബദല്‍ ; വരുന്നു കേന്ദ്ര സർക്കാരിന്‍റെ സ്വന്തം പ്ലാറ്റ്‌ഫോം

author img

By

Published : Aug 14, 2021, 7:15 PM IST

ഏകദേശം 800 ബില്യൺ ഡോളറിന്‍റെ റീട്ടെയിൽ വിപണിയുള്ള ഒരു രാജ്യത്ത് ഇ- കൊമേഴ്‌സ് മേഖലയിലെ കുത്തകവത്കരണം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ഒരു പൊതു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കുകയെന്നത് നിർണായക നീക്കമാണ്

ONDC  open network for digital commerce  ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം  യുപിഐ മാതൃകയിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം
ഇ-കൊമേഴ്‌സ് ഭീമന്മാർക്കെതിരെ കേന്ദ്ര സർക്കാരിന്‍റെ സ്വന്തം പ്ലാറ്റ്‌ഫോം

രാജ്യത്ത് യുപിഐ അഥവാ ഏകീകൃത പേയ്‌മെന്‍റ് സംവിധാനം ആരംഭിച്ചതിന് സമാനമായി ഇ-കൊമേഴ്‌സ് രംഗത്തും പുത്തൻ പരീക്ഷണത്തിന് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ആഗോള ഇ- കൊമേഴ്‌സ് ഭീമന്മാരായ ഫ്ലിപ്‌കാർട്ടിനും ആമസോണിനുമൊക്കെ ഭാവിയിൽ വെല്ലുവിളി ഉയർത്താൻ പോന്ന ഒന്നായാണ് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) വിലയിരുത്തപ്പെടുന്നത്.

ഏകദേശം 800 ബില്യൺ ഡോളറിന്‍റെ റീട്ടെയിൽ വിപണിയുള്ള ഒരു രാജ്യത്ത് ഇ- കൊമേഴ്‌സ് മേഖലയിലെ കുത്തകവത്കരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ഒരു പൊതു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കുകയെന്നത് നിർണായക നീക്കമാണ്. ഒഎൻഡിസി പദ്ധതിക്കായി കേന്ദ്രം ഒരു ഉപദേശക സമിതിയെ നിയോഗിച്ചത് കഴിഞ്ഞ ജൂലൈ മാസമാണ്.

എന്താണ് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC)

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍റെ കീഴിൽ രാജ്യത്തെ ചരക്ക്-സേവന കൈമാറ്റത്തിന് ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം- അതാണ് ഒൻഡിസി. ഒരു ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോം ആയിരിക്കും ഒഎൻഡിസി. ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ഒഎന്‍ഡിസിയിൽ കൂട്ടിച്ചേർക്കലുകൾ നടത്താം.

ലളിതമായി പറഞ്ഞാല്‍ ഇന്ന് ആൻഡ്രോയ്‌ഡ് സോഫ്റ്റ്‌വെയറിന്‍റ വിവിധ പതിപ്പുകൾ സാംസങ്ങും, ഷവോമിയും ഒക്കെ ഉപയോഗിക്കുന്നതുപോലെ ആവശ്യാനുസരണം മാറ്റം വരുത്തി ഒഎന്‍ഡിസി ഉപയോഗിക്കാം.

നിലവിൽ ആമസോണിൽ നിന്ന് ഒരു സാധനം മേടിക്കണമെങ്കിൽ അതേ ആപ്ലിക്കേഷൻ തന്നെ ഉപയോഗിക്കണം. എന്നാൽ ഒഎൻഡിസിയിൽ അതിന്‍റെ ആവശ്യമില്ല. ഒഎൻഡിസി അധിഷ്‌ഠിതമായി ഏത് പ്ലാറ്റ്‌ഫോം ഉപയോഗിച്ചും സാധനം വാങ്ങാം.

ഇപ്പോൾ യുപിഐ ക്യു ആർ കോഡ് എന്നിവ ഉപയോഗിച്ച് ഗൂഗിൾ പേ, ഫോണ്‍പേ തുടങ്ങിയവ മാറി മാറി ഉപയോഗിക്കുന്നതിന് സമാനമായിരിക്കും ഇതിന്‍റെ പ്രവർത്തനം.

ഒൻഡിസി ഉപദേശക സമിതി

ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) രൂപകൽപ്പന ചെയ്യുന്നതിനും മറ്റ് നടപടികൾക്കുമായി ഒമ്പതംഗ ഉപദേശക സമിതിയെ ആണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്.

വിതരണ ശൃംഖലയുടെ ഡിജിറ്റലൈസേഷൻ, പ്രവർത്തനങ്ങളുടെ ഏകോപനം, വിതരണക്കാരെ ഉൾപ്പെടുത്തുന്നത്, വിതരണ ശൃംഖലയുടെ കാര്യക്ഷമത , ഉപഭോക്താക്കൾ തുടങ്ങിയ കാര്യങ്ങളാണ് ഉപദേശക സമിതി പരിഗണിക്കുന്നത്.

ഒഎൻഡിസി എങ്ങനെ ഗുണം ചെയ്യും

രാജ്യത്തെ പെട്ടിക്കടകളിൽ പോലും യുപിഐ പേയ്‌മെന്‍റ് സംവിധാനം വ്യാപിച്ചത് വളരെ വേഗമാണ്. നിലവിൽ ഫ്ലിപ്‌കാർട്ട്, ആമസോണ്‍, അജിയോ തുടങ്ങി പല ഇ- കൊമേഴ്‌സ് സൈറ്റുകളും ഉണ്ടെങ്കിലും അത് എല്ലാ ജനവിഭാഗങ്ങൾക്കിടയിലും സ്വീകാര്യത നേടിയിട്ടില്ല.

മാത്രമല്ല ഇത്തരം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഒരു വിഭാഗം ഉത്പാദകരെ മാത്രം പ്രോത്സാഹിപ്പിക്കുന്നതിനെയും തുടർച്ചയായി അസാധാരണ ഓഫറുകളിൽ വിൽപ്പന നടത്തുന്നതിനെയും കേന്ദ്ര സർക്കാർ എതിർത്തിരുന്നു.

ഈ സൈറ്റുകളുടെ തുടർച്ചയായുള്ള ഓഫർ വിൽപ്പനകൾക്ക് പിടിവീഴുകയും ഒൻഡിസി പോലുള്ള ഒരു പ്ലാറ്റ്‌ഫോം വരികയും ചെയ്‌താൽ അത് ഗുണം ചെയ്യുക രാജ്യത്തെ ചെറുകിട ഉത്പാദകര്‍ക്ക് ആയിരിക്കും.

നിലവിൽ വാട്ട്സ് ആപ്പിലൂടെയും ഇൻസ്റ്റഗ്രാം പോലുള്ള പേജുകളിലൂടെയുമൊക്കെ കച്ചവടം നടത്തുന്ന ധാരാളം ചെറുകിട സംരംഭകർ ഇന്ത്യയിലുണ്ട്. എല്ലാ മേഖലയിൽ നിന്നുള്ളവർക്കും ഇ-കൊമേഴ്‌സിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്താനായാൽ അത് വലിയ മുന്നേറ്റമായിരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.