ഇന്ന് പ്രണയ ദിനമാണ്. ദമ്പതികള്‍ തമ്മിലുള്ള പ്രണയം ഊഷ്മളമായി നിലനില്‍ക്കേണ്ടത് ദാമ്പത്യ ജീവിതം സുന്ദരമായിരിക്കാന്‍ ആവശ്യമാണ്. കുടുംബ ജീവിതത്തിലെന്ന പോലെ പ്രധാനമാണ് സാമ്പത്തിക സുരക്ഷിതത്വം. നവ വധുവരന്‍മാര്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.
ഒരുമിച്ച് സ്വപ്നം കാണുക
സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കുന്നതിന് പ്രധാനമാണ് ആസൂത്രണം. നിക്ഷേപം, ചിലവ് എന്നിവ സംബന്ധിച്ച് ദമ്പതിമാര്‍ക്കിടയില്‍ ഒരു പൊതു ലക്ഷ്യമുണ്ടായിരിക്കണം. നിങ്ങളുടെ ലക്ഷ്യത്തിനും വരുമാനത്തിനും അനുസൃതമായ സേവിങ് സ്‌കീമുകള്‍ തെരഞ്ഞെടുക്കുക എന്നുള്ളതാണ് അടുത്ത ഘട്ടം. ദാമ്പത്യജീവിതം തുടുങ്ങുന്ന യുവതീയുവാക്കളായ ഭാര്യ ഭര്‍ത്താക്കന്‍മാരെ സംബന്ധിച്ചിടത്തോളം ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള സേവിങ് സ്‌കീമുകള്‍ തെരഞ്ഞെടുക്കുക സാധ്യമാണ്.
ഒരുമിച്ചുള്ള സ്വപ്നസാക്ഷാത്കാരം
ദമ്പതികള്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് പൊതുവായ സാമ്പത്തിക ആസൂത്രണം ഉണ്ടാവണമെങ്കില്‍ ഈ വിഷയത്തിലുള്ള പരസ്പരമുള്ള ചര്‍ച്ച പ്രധാനമാണ്. സേവിങ്സ് ചിലവ് എന്നിവ സംബന്ധിച്ച നിങ്ങളുടെ ലക്ഷ്യങ്ങള്‍ ഉടനെ മധ്യകാലം ദീര്‍ഘകാലം എന്നിങ്ങനെ തരംതിരിക്കേണ്ടതുണ്ട്. അതില്‍ ദമ്പതിമാര്‍ക്കിടയിലുള്ള പങ്കും നിശ്ചയിക്കപ്പെടേണ്ടതുണ്ട്. സേവിങ്സുമായി ബന്ധപ്പെട്ട നിങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഏതൊക്കെ ചിലവുകള്‍ കുറയ്ക്കണം എന്നതുസംബന്ധിച്ചുള്ള കണക്കുകൂട്ടലുകളും ആവശ്യമാണ്. ശരിയായ സമയത്ത് ശരിയായ സാമ്പത്തിക പദ്ധതികളില്‍ നിക്ഷേപം നടത്തുക എന്നുള്ളത് പ്രധാനമാണ്.
വായ്പകളെടുക്കുന്നത് പരമാവധി ഒഴിവാക്കുക
ഒഴിച്ചുകൂടാന്‍ പറ്റാത്തകാര്യങ്ങള്‍ നിറവേറ്റുന്നതിന് മാത്രമെ വായ്പകള്‍ എടുക്കാന്‍ പാടുള്ളൂ. അനാവശ്യമായ കാര്യങ്ങള്‍ നിങ്ങള്‍ വാങ്ങികൂട്ടുകയാണെങ്കില്‍ അവശ്യമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് വില്‍ക്കേണ്ടിവരുമെന്ന ബോധ്യം നിങ്ങള്‍ക്കുണ്ടാവണം. വായ്പയെടുക്കുന്നതിന് നിങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ ഏറ്റവും കൂറഞ്ഞപലിശ നിരക്കില്‍ വായ്പലഭ്യമാകുന്നതിന് ശ്രമിക്കണം. ഭാവിയില്‍ മൂല്യം വര്‍ധിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടി വായ്പയെടുക്കുന്നതാണ് ഉചിതം. ദമ്പതിമാര്‍ സംയുക്തമായി ചില വായ്പകള്‍ എടുക്കുകയാണെങ്കില്‍ പലിശനിരക്ക് കുറയും. ഉദാഹരണത്തിന് ഭവനവായ്പ
ഇന്‍ഷൂറന്‍സ് എടുക്കല്‍ ഏറ്റവും പ്രധാനം
കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഇന്‍ഷൂറന്‍സ് പോളിസി എടുക്കേണ്ടത് അത്യാവശ്യമാണ്. ലൈഫ് ഇന്‍ഷൂറന്‍സ് മാത്രമല്ല കുട്ടികളുടെ പഠനത്തിന് സഹായകമാകുന്ന ഇന്‍ഷൂറന്‍സ് പോളിസികളോ സേവിങ് സ്‌കീമുകളോ എടുക്കേണ്ടതുണ്ട്. ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കേണ്ടതും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് അത്യാവശ്യമാണ്.
കരുതലോടെയുള്ള സാമ്പത്തിക ആസൂത്രണം
തങ്ങള്‍ക്ക് അനുസൃതമായ നിക്ഷേപ പദ്ധതികള്‍ തെരഞ്ഞെടുക്കാന്‍ ദമ്പതിമാര്‍ ശ്രദ്ധിക്കണം. ഒരു നിക്ഷേപ പദ്ധതിയെ സംബന്ധിച്ച് രണ്ട് പേര്‍ക്കും നല്ല ധാരണയുണ്ടാവണം. ആവശ്യമെങ്കില്‍ വിദഗ്‌ധരുടെ സേവനവും തേടേണ്ടതാണ്.
ഭാവിയെ കരുതിയുള്ള ജീവിതം
ഭാവി സുരക്ഷിതമാക്കാന്‍ സേവിങ്സ് പ്രധാനമാണ്. നിങ്ങളുടെ നിക്ഷേപത്തിന് ഏറ്റവും നല്ല വളര്‍ച്ച ലഭിക്കുന്ന സേവിങ് സ്കീമുകള്‍ ഏതാണെന്ന് കണ്ടെത്തി അതില്‍ നിക്ഷേപം നടത്തണം. നിക്ഷേപവുമായി ബന്ധപ്പെട്ട നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ അനുസൃതമായ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാവണം. നല്ല റിട്ടേണ്‍ ലഭിക്കുന്ന നിക്ഷേപങ്ങള്‍ നല്ല സുരക്ഷിതമായ നിക്ഷേപങ്ങള്‍ ആവണമെന്നില്ല. നിങ്ങളുടെ പ്രായം വരുമാനം എന്നിവ കണക്കിലെടുത്താവണം നിങ്ങള്‍ ഇത്തരം നിക്ഷേപങ്ങള്‍ നടത്തേണ്ടത്.
സാമ്പത്തിക ആസൂത്രണം എന്നത് ഒരു ദീര്‍ഘകാല പ്രക്രിയയാണ്. അത് ഒരു ദിവസം കൊണ്ട് അവസാനിക്കുന്ന ഒന്നല്ല. പല തടസങ്ങളും അതിന് നേരിടാം. അതൊക്കെ അതിജീവിക്കാനുള്ള മാനസിക കരുത്ത് പ്രധാനമാണ്.
ALSO READ: വില ഉയർന്നപ്പോൾ കൊളുന്തില്ല; തേയില കർഷകർ വീണ്ടും പ്രതിസന്ധിയിൽ