ETV Bharat / business

പ്രഥമ ഓഹരി വില്പനയ്‌ക്ക് വീണ്ടും ഒരുങ്ങി ഇസാഫ് ബാങ്ക് - ഇസാഫ് ബാങ്ക്

998 കോടി രൂപയുടെ മൂലധന സമാഹരണമാണ് ഐപിഒയിലൂടെ ഇസാഫ് ലക്ഷ്യമിടുന്നത്.

esaf small finance bank  esaf ipo  ഇസാഫ് ബാങ്ക്  ഇസാഫ് പ്രഥമ ഓഹരി വില്പന
പ്രഥമ ഓഹരി വില്പനയ്‌ക്ക് വീണ്ടും ഒരുങ്ങി ഇസാഫ് ബാങ്ക്
author img

By

Published : Jul 27, 2021, 8:08 PM IST

പ്രഥമ ഓഹരി വില്പനയ്‌ക്കുള്ള (ഐപിഒ) കരടുരേഖ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് വീണ്ടും സെബിക്ക് സമർപ്പിച്ചു. നേരത്തേ ജനുവരിയിൽ കരടുരേഖ സമർപ്പിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഒ മാറ്റിവയ്‌ക്കുകയായിരുന്നു. 998 കോടി രൂപയുടെ മൂലധന സമാഹരണമാണ് ഐപിഒയിലൂടെ ഇസാഫ് ലക്ഷ്യമിടുന്നത്.

Also Read: കായല്‍ കാഴ്‌ചയും യാത്രയും ഇനി വാട്ടർ ടാക്‌സിയില്‍, ആദ്യം ചങ്ങനാശേരിയില്‍

800 കോടിയുടെ പുതിയ ഓഹരികളും നിലവിലെ നിക്ഷേപകരുടെ 197.78 കോടി രൂപയുടെ ഓഹരികളുമാണ് ഐപിഒയിലൂടെ വില്‍ക്കുന്നത്.

പിഎൻബി മെറ്റ് ലൈഫ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ 21.33 കോടിയുടെ ഓഹരികളും ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് ലിമിറ്റഡിന്‍റെ 17.46 കോടി, പിഐ വെഞ്ച്വേഴ്‌സിന്‍റെ 8.73 കോടി,പിഐ വെഞ്ച്വേഴ്‌സ്, ജോൺ ചാക്കോളയുടെ 26 ലക്ഷം രൂപയുടെയും ഓഹരികളാണ് ഐപിഒയിലൂടെ വില്പനയ്‌ക്ക് വയ്ക്കുന്നത്.

ഐപിഒയ്‌ക്ക് മുമ്പ് 300 കോടിയുടെ ഓഹരികൾ പ്രീ-ഐപിഒ പ്ലെയ്‌സ്മെന്‍റ് നടത്താനും സാധ്യതയുണ്ട്. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആയിരിക്കും രജിസ്ട്രാർ.

ഇവാഞ്ചലിക്കൽ സൊസൈറ്റിയുടെ കീഴിൽ 1992ൽ ആരംഭിച്ച മൈക്രോഫിനാൻസ് സ്ഥാപനമായ ഇസാഫ് 2017ൽ ആണ് ഒരു ബാങ്ക് ആയി മാറുന്നത്. തൃശൂരാണ് ആസ്ഥാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.