ദേശീയ ഓഹരി സൂചികയായ നിഫ്റ്റി റെക്കോര്‍ഡ് നേട്ടത്തില്‍. രാവിലെ വ്യാപാരം ആരംഭിച്ചതില്‍ നിന്ന് 77.65 പോയന്‍റ് ഉയര്‍ന്നാണ് നിഫ്റ്റി 11,763.20 എന്ന റെക്കോര്‍ഡില്‍ എത്തിയത്.
സെന്‍സെക്സും മികച്ച നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. 343 പോയിന്‍റ് ഉയര്‍ന്ന് 39,249 എന്ന നിലയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റിയുടെ 39 ഓഹരികളാണ് ഇന്ന് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഐസിഐസിഐ ബാങ്ക്, ഇന്ത്യന്‍ ഓയില്‍, കോള്‍ ഇന്ത്യ വേദാന്ത എന്നിവയുടെ ഓഹരികളാണ് മികച്ച നേട്ടത്തിലുള്ളത്. സെന്‍സെക്സില്‍ ഇരുപത്തിയഞ്ചോളം കമ്പനികളുടെ ഓഹരികളും നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.