ന്യൂഡൽഹി: മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രമുഖ ഓഹരി വിപണികൾ ആയ ബിഎസ്‌ഇ, എൻഎസ്‌ഇ എന്നിവക്ക് ഇന്ന് വ്യാപാര അവധി പ്രഖ്യാപിച്ചു. വ്യാപാരം ചൊവ്വാഴ്ച പുനരാരംഭിക്കും. ഞായറാഴ്‌ചയായതിനാല്‍ഇന്നലെയും ഓഹരി വിപണി അവധിയായിരുന്നു.
ക്യാപിറ്റൽ മാർക്കറ്റുകൾ, ഫ്യൂച്ചറുകൾ, ഓപ്ഷനുകൾ, കറൻസി ഡെറിവേറ്റീവ് മാർക്കറ്റുകൾ എന്നിവക്കും ഇന്ന് അവധിയായിരിക്കും. സെൻസെക്സ് 246.32 പോയിൻറ് ( 0.63 ശതമാനം) ഉയർന്ന് 39,298.38 ലും, നിഫ്റ്റി 75.50 പോയിൻറ് ( 0.65 ശതമാനം) ഉയർന്ന് 11,661.85 ലുമാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്.