ന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന എല്ലാ സ്വര്‍ണാഭരണങ്ങളിലും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഴ്സിന്‍റെ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. രാജ്യത്തെ സ്വര്‍ണ വിപണിയിലുണ്ടായ ഇടിവ് ഹാള്‍മാര്‍ക്കിന്‍റെ കുറവു മൂലമുണ്ടായതാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്‍റെ നടപടി.
നിലവില്‍ രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന ആഭരണങ്ങളില്‍ അമ്പത് ശതമാനവും ബിഐഎസ് ഹാള്‍മാര്‍ക്ക് ഇല്ലാതെയാണ് വിറ്റഴിക്കപ്പെടുന്നത്. പത്ത് ശതമാനം ജ്വല്ലറികള്‍ മാത്രമാണ് ബിഐഎസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2,70,000ത്തിലധികം ജ്വല്ലറികള്‍ ഇനിയും ബിഐഎസില്‍ രജിസ്റ്റര്‍ ചെയ്യാനുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 44.9 മില്യണ്‍ സ്വര്‍ണാഭരണങ്ങളില്‍ ബിഐഎസ് ഹാള്‍മാര്‍ക്കിങ് നടത്തിയിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.