ETV Bharat / business

മുന്നിൽ തെരഞ്ഞെടുപ്പ് മാത്രം; മൂന്നാം ആഴ്‌ചയിലും മാറ്റമില്ലാതെ ഇന്ധന വില - diesel price

ഫെബ്രുവരി 27ന് ആണ് രാജ്യത്ത് അവസാനമായി ഇന്ധന വില വർധിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുച്ചേരിയിലും മറ്റ് നാല് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും 27ന് വൈകിട്ട് ആണ്

fuel prices  മാറ്റമില്ലാതെ ഇന്ധന വില  ഇന്ധന വില  petrol price  diesel price  election 2021
മുന്നിൽ തെരഞ്ഞെടുപ്പ് മാത്രം; മൂന്നാം ആഴ്‌ചയിലും മാറ്റമില്ലാതെ ഇന്ധന വില
author img

By

Published : Mar 20, 2021, 1:12 PM IST

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ മൂന്നാം ആഴ്‌ചയും ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. ക്രൂഡ് ഓയിലിന്‍റെ വിലയിൽ നേരിയ ഇടിവുണ്ടായതും വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും ആണ് ഇന്ധന വില വർധിപ്പിക്കുന്നതിൽ നിന്ന് എണ്ണക്കമ്പനികളെ തടയുന്നത്. ദിവസങ്ങളോളം തുടർച്ചയായി വില വർധിച്ച ശേഷമാണ് ഇപ്പോൾ ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്.

ഫെബ്രുവരി 27ന് ആണ് രാജ്യത്ത് അവസാനമായി ഇന്ധന വില വർധിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുച്ചേരിയിലും കേരളം, അസം, പശ്ചിമബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും 27ന് വൈകിട്ട് ആണ്. ഡൽഹിയിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് 91.17 രൂപയും ഡീസലിന് 81.47 രൂപയും ആണ് വില. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇന്ധന വില സർവകാല റെക്കോർഡിലാണ്. ഫെബ്രുവരിക്ക് ശേഷം 14 തവണകളായി പെട്രോളിന് 4.22 രൂപയും ഡീസലിന് 4.34 രൂപയും ആണ് വർധിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വീണ്ടും രാജ്യത്ത് ഇന്ധന വില വർദ്ധിക്കുമെന്നാണ് എണ്ണക്കമ്പനികളിലെ ഉദ്യോഗസ്ഥരുടെ നിഗമനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.