ETV Bharat / business

തുർക്കിയിൽ നിന്ന് സവാളയെത്തി, സമ്മിശ്ര പ്രതികരണവുമായി ഉപഭോക്താക്കൾ - തുർക്കി-സവാള_അസൻസോൾ വിപണി

തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്‌ത പ്രത്യേക തരം സവാള പശ്ചിമ ബംഗാളിലെ അസൻസോളിൽ വിപണിയിലെത്തി. സമ്മിശ്ര പ്രതികരണവുമായി ഉപഭോക്താക്കൾ

WB: Imported onions arrive at Asansol markets, get mixed reactions from public
തുർക്കിയിൽ നിന്ന് സവാളയെത്തി, സമ്മിശ്ര പ്രതികരണവുമായി ഉപഭോക്താക്കൾ
author img

By

Published : Dec 25, 2019, 4:19 PM IST

അസൻസോൾ (പശ്ചിമ ബംഗാൾ): വില കുതിച്ചുയരുന്നതിനിടയിൽ, തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്‌ത പ്രത്യേകതരം സവാള പശ്ചിമ ബംഗാളിലെ അസൻസോളിൽ വിപണിയിലെത്തി. പൊതുജനങ്ങളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെന്ന് വിവരം. കച്ചവടക്കാർ പറയുന്നതനുസരിച്ച്, ഈ പുതിയ സവാളക്ക് ഒന്നിന് 400-500 ഗ്രാം വരെ ഭാരം വരും.

20 വർഷത്തിലേറെയായി സവാള വിൽക്കുന്നുണ്ടെന്നും എന്നാൽ ഇത്തരത്തിലുള്ള സവാള മുമ്പ് കണ്ടിട്ടില്ലെന്നും ഈ സവാളയുടെ വരവ് പച്ചക്കറിയുടെ വില കുറയുന്നതിന് സഹായിക്കുമെന്ന് കരുതുന്നതായും പച്ചക്കറി കച്ചവടക്കാരൻ അലിയാസ് ഖാൻ ചൊവ്വാഴ്‌ച പറഞ്ഞു. എന്നാൽ കച്ചവടക്കാരാണ് ഈ പുതിയ സവാള കൂടുതലായി വാങ്ങുന്നതെന്നും അലിയാസ് ഖാൻ പറഞ്ഞു.

ഈ സവാള ഭക്ഷണത്തിൽ ഉപയോഗിക്കാൻ കഴിയില്ലെന്നും, ഇവ സവാളയിലും വളരെ വലുതാണെന്നും പ്രാദേശിക മാർക്കറ്റിലെ ഉപഭോക്താവ് സ്വപ്‌ന പറഞ്ഞു. മറ്റ് വഴികളില്ലാത്തതിനാൽ ഈ സവാള തന്നെ ഒടുവിൽ വാങ്ങേണ്ടിവരുമെന്ന് മറ്റൊരു പ്രദേശിക ഉപഭോക്താവായ ബുദോർ മണ്ഡൽ പറയുന്നു. പ്രാദേശിക സവാള വാങ്ങാൻ കഴിയാത്തവിധം ചെലവേറിയതാണെന്നും വില കുറയുന്നിടത്തോളം കാലം ഇറക്കുമതി ചെയ്‌തവ വാങ്ങേണ്ടിവരുമെന്നും ബുദോർ മണ്ഡൽ കൂട്ടിച്ചേർത്തു.

വർദ്ധിച്ചുവരുന്ന സവാളയുടെ വില നിയന്ത്രിക്കാനുള്ള ശ്രമത്തിൽ, ഡിസംബർ അവസാനത്തോടെ തുർക്കിയിൽ നിന്ന് സവാള ഇറക്കുമതി ചെയ്യുന്നത് രാജ്യത്തെ വിപണികളിൽ എത്തിച്ചേരുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചില്ലറ വ്യാപാരികളുടെ ചരക്ക് സംഭരണ പരിധി 5 മെട്രിക് ടണ്ണിൽ നിന്ന് 2 മെട്രിക് ടണ്ണായി കുറച്ചതുൾപ്പടെ നിരവധി നടപടികൾ കേന്ദ്രം സർക്കാർ സവാള വില നിയന്ത്രണത്തിനായി കൊണ്ടു വന്നിരുന്നു.

Intro:Body:

https://www.aninews.in/news/national/general-news/wb-imported-onions-arrive-at-asansol-markets-get-mixed-reactions-from-public20191225092837/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.