ന്യൂഡൽഹി: ഇറക്കുമതി ചെയ്‌ത 12,000 ടൺ സവാള സംസ്‌ഥാനങ്ങൾക്ക് 49-58 രൂപ നിരക്കിൽ ചില്ലറ വിൽപ്പനക്കായി ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാൻ പറഞ്ഞു. ആഭ്യന്തര വിതരണം വർധിപ്പിക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും സർക്കാർ ഉടമസ്ഥതയിലുള്ള എംഎംടിസി വഴി സവാള ഇറക്കുമതി ചെയ്യുകയും സ്വകാര്യ ഇറക്കുമതിക്ക് സൗകര്യമൊരുക്കുകയും ചെയ്യുകയാണ് സർക്കാർ.
തുർക്കി, അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇതുവരെ ഇറക്കുമതി ചെയ്‌ത 12,000 ടൺ സവാളയിൽ 1,000 ടൺ ഡൽഹി, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്‌തിട്ടുണ്ടെന്നും പാസ്വാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ മാസം അവസാനത്തോടെ 36,000 ടൺ അധിക സവാള ഇന്ത്യയിൽ എത്തുമെന്നും ഇത് വില കുറയാൻ സഹായിക്കുമെന്നും ഉപഭോക്തൃകാര്യ മന്ത്രി പറഞ്ഞു.