മുംബൈ: റിസർവ് ബാങ്ക് തുടർച്ചയായ രണ്ടാം തവണയും നിരക്കുകളിൽ മാറ്റമില്ലാതെ റിപ്പോ നിരക്ക് 5.15 ശതമാനമാക്കി നിലനിർത്തി. സമ്പദ്‌വ്യവസ്ഥയുടെ വളർച്ച പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായിടത്തോളം കാലം ധനനയപരമായ നിലപാട് നിലനിർത്താനാണ് കേന്ദ്ര ബാങ്ക് തീരുമാനം.
കേന്ദ്ര ബാങ്കിന്‍റെ ആറാമത് ദ്വിമാസ ധനനയ യോഗത്തിലെ പ്രധാന പോയിന്‍റുകൾ
- റിപ്പോ റേറ്റ് 5.15% ആയി നിലനിർത്തി.
- 2020-21 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 6% ആയിരിക്കും.
- പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ എന്നിവയുടെ വില കണക്കിലെടുത്ത് മൊത്തത്തിലുള്ള ഭക്ഷ്യവില കൂടാം.
- ഹ്രസ്വകാലത്തേക്ക് പണപ്പെരുപ്പം ഉയരാൻ സാധ്യത.
- ചില്ലറ പണപ്പെരുപ്പ നിരക്ക് ജനുവരി-മാർച്ച് പാദത്തിൽ 6.5 ശതമാനമായി ഉയരും.
- കൊറോണ വൈറസ് വിനോദ സഞ്ചാരികളുടെ വരവിനെയും ആഗോള വ്യാപാരത്തെയും ബാധിച്ചേക്കാം.
- ചെറിയ നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകൾ ക്രമീകരിക്കണം.
- ജിഎസ്‌ടി രജിസ്‌റ്റർ ചെയ്‌ത എംഎസ്എംഇ വായ്‌പകൾ പുനസംഘടപ്പിക്കാനുള്ള സമയ പരിധി 2020 ഡിസംബർ മുതൽ 2020 മാർച്ച് വരെ നീട്ടി.
- ഭവന വായ്‌പാ കമ്പനികൾക്കായി പുതുക്കിയ ചട്ടങ്ങൾ പുറപ്പെടുവിക്കും.
- ഡിജിറ്റൽ ഇടപാടുകളുടെ വ്യാപ്‌തി മനസ്സിലാക്കുന്നതിനായി ആർബിഐ 2020 ജൂലൈ മുതൽ ഒരു സംയോജിത 'ഡിജിറ്റൽ പേയ്‌മെന്‍റ് സൂചിക' (ഡിപിഐ) പ്രസിദ്ധീകരിക്കും.
- പാൻ ഇന്ത്യ ചെക്ക് ട്രങ്കേഷൻ സിസ്‌റ്റം (സിടിഎസ്) സെപ്റ്റംബറോടെ പ്രവർത്തനമാരംഭിക്കും.
- 2020 ഫെബ്രുവരി 4 വരെ 471.4 ബില്യൺ യുഎസ് ഡോളറാണ് വിദേശനാണ്യ കരുതൽ ശേഖരം.
- മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്‌ഡിഐ) 2019 ഏപ്രിൽ-നവംബർ മാസങ്ങളിൽ 24.4 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. ഒരു വർഷം മുമ്പ് ഇത് 21.2 ബില്യൺ ഡോളറായിരുന്നു.
- മൊത്തം വിദേശ പോർട്ട്ഫോളിയോ നിക്ഷേപം (എഫ്‌പിഐ) 2010-20 ഫെബ്രുവരി നാല് വരെ 8.6 ബില്യൺ യുഎസ് ഡോളർ ആണ്. മുൻവർഷം ഇത് 14.2 ബില്യൺ യുഎസ് ഡോളറായിരുന്നു.
- മോണിറ്ററി പോളിസി കമ്മിറ്റിയിലെ ആറ് അംഗങ്ങളും പലിശ നിരക്ക് നിലനിർത്തുന്നതിന് അനുകൂലമായി വോട്ട് ചെയ്‌തു.
- മോണിറ്ററി പോളിസി കമ്മിറ്റിയിയുടെ അടുത്ത യോഗം 2020 മാർച്ച് 31, ഏപ്രിൽ 1, 3 തീയതികളിൽ ആയിരിക്കും.