തൃശൂർ ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിന് പിഴ ചുമത്തി റിസർവ് ബാങ്ക്(ആർബിഐ). ഡിപ്പോസിറ്റർ എഡ്യൂക്കേഷൻ ആന്‍റ് അവയർനെസ് സ്കീം" സംബന്ധിച്ച മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് ധനലക്ഷ്മി ബാങ്കിന് പിഴ. 27.5 ലക്ഷം രൂപയാണ് പിഴ ഇനത്തിൽ ബാങ്ക് അടയ്‌ക്കേണ്ടത്.
Also Read: ടാറ്റയുടെ "പഞ്ച്"; ചെറു എസ്‌യുവി ചിത്രം പുറത്തു വിട്ടു
ഗോരഖ്‌പൂർ ആസ്ഥാനമായുള്ള എൻഇ & ഇസി റെയിൽവേ എംപ്ലോയീസ് മൾട്ടി-സ്റ്റേറ്റ് പ്രൈമറി കോ-ഓപ്പറേറ്റീവ് ബാങ്കിനും 20 ലക്ഷം രൂപയുടെ പിഴ റിസർവ് ബാങ്ക് ചുമത്തി. കാര്യനിർവഹണത്തിൽ വീഴ്‌ച വരുത്തിയതിനാണ് എൻഇ & ഇസിക്ക് പിഴ ചുമത്തിയത്.
കള്ളപ്പണം തടയാനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചതിന് 2015ലും ധനലക്ഷ്‌മി ബാങ്കിന് പിഴ ചുമത്തിയിരുന്നു. അന്ന് ഒരു കോടി രൂപയായിരുന്നു റിസർവ് ബാങ്ക് ഈടാക്കിയ പിഴ.