ETV Bharat / business

പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ കൂടിക്കാഴ്‌ച നടത്തും - പ്രധാനമന്ത്രിയുടെ ഓഫീസ്

ധനമന്ത്രാലയത്തിലെ അഞ്ച് സെക്രട്ടറിമാര്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി നിപേന്ദ്ര മിശ്ര ഉള്‍പ്പെടെ ഉള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ ഓഫീസ് അധികൃതരും ധനമന്ത്രാലയ അധികൃതരും ഇന്ന് കൂടിക്കാഴ്ച നടത്തും
author img

By

Published : Aug 17, 2019, 12:48 PM IST

ഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ ഇന്ന് കൂടിക്കാഴ്‌ച നടത്തും. രാജ്യത്തെ അതിസമ്പന്നര്‍ക്ക് മേല്‍ ചുമത്തിയ അധിക നികുതി, വാഹന-ഭവന മേഖലകളിലെ മാന്ദ്യം എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തുന്നതിന് മുന്നോടിയായാണ് ഉദ്യോഗസ്ഥരുടെ യോഗം. ധനമന്ത്രാലയത്തിലെ അഞ്ച് സെക്രട്ടറിമാര്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി നിപേന്ദ്ര മിശ്ര ഉള്‍പ്പെടെ ഉള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

പ്രതിസന്ധികളില്‍ നിന്ന് കരകയറാനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയിലൂടെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് ധനമന്ത്രാലയത്തിന്‍റെ പ്രതീക്ഷ. എഫ്‌പിഐ നികുതികളുടെ വിഷയത്തിനായിരിക്കും യോഗം പ്രഥമ പരിഗണന നല്‍കുക. വാഹന വിപണിയുടെ വിഷയത്തില്‍ പ്രത്യേകം റീഫിനാന്‍സ് വിന്‍ഡോ പരിഗണനയിലാണെന്നും ധനമന്ത്രി അറിയിച്ചു.

Intro:Body:

പ്രധാനമന്ത്രിയുടെ ഓഫീസ് അധികൃതരും ധനമന്ത്രാലയ അധികൃതരും ഇന്ന് കൂടിക്കാഴ്ച നടത്തും    PMO to meet Finance Ministry officials today

ന്യൂഡല്‍ഹി: രാജ്യത്തെ അതി സമ്പന്നര്‍ക്ക് മേല്‍ ചുമത്തിയ അധിക നികുതി, വാഹന, ഭവന മേഖലകളിലെ മാന്ദ്യം എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമായ പഠനത്തിന് ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അധികൃതരും ധനമന്ത്രാലയ അധികൃതരും തമ്മില്‍  കൂടിക്കാഴ്ച നടത്തും. ധനമന്ത്രാലയത്തിലെ അഞ്ച് സെക്രട്ടറിമാര്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി നിപേന്ദ്ര മിശ്ര ഉള്‍പ്പെടെ ഉള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. 

പ്രതിസന്ധികളില്‍ നിന്ന് കരകയറാനുള്ള പദ്ധിതകള്‍ക്ക് ഗവണ്‍മെന്‍റ് രൂപം നല്‍കികൊണ്ട് ഇരിക്കുകയാണെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ വിശദീകരണം. നിലവില്‍ വാഹന വിപണി, എഫ്‌പിഐകളുടെ ഇക്വിറ്റി മാർക്കറ്റ് തകരാര്‍ എന്നീ മേഖലകളിലാണ് രാജ്യം വലിയ പ്രതിസന്ധി നേരിടുന്നത്. ചര്‍ച്ചയിലൂടെ ഇവക്ക് പരിഹാരം ഉണ്ടാകുമെന്നാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ സാമ്പത്തിക രംഗത്തെ അഞ്ചോളം വ്യത്യസ്ഥ ഗ്രൂപ്പുകളിലെ പ്രമുഖരായും താന്‍ ചര്‍ച്ച നടത്തിയെന്നും അവരുടെ പ്രശ്നങ്ങളെക്കുറിച്ച് വിശദമായി പഠിച്ചെന്നും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശകലനം ചെയ്യുകയാണെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

എഫ്പിഐ നികുതികളുടെ വിഷയത്തിനായിരിക്കും യോഗം പ്രധമ പരിഗണന നല്‍കുക. വാഹന വിപണിയുടെ വിഷയത്തില്‍ പ്രത്യേകം റീഫിനാന്‍സ് വിന്‍ഡോ പരിഗണനയിലാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.