ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ധനമന്ത്രിയായി അധികാരമേറ്റ നിര്‍മ്മല സീതാരാമന്‍റെ നേതൃത്വത്തിലുള്ള ആദ്യ ജി എസ് ടി യോഗം ഇന്ന് നടക്കും. 35ാമത്തെ ജി എസ് ടി മീറ്റിംഗായിരിക്കും ഇന്ന് നടക്കുക. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കുന്നതാനിയുള്ള നികുതിയിളവുകള്‍ അടക്കമുള്ള പല പ്രധാന തീരുമാനങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും.
നിലവിൽ 12 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ ജി എസ് ടി ഇത് അഞ്ച് ശതമാനമായി കുറയ്ക്കുന്ന കാര്യവും ലോട്ടറിയുടെ ജി എസ് ടി നിരക്ക് ഉയർത്തുന്നതും കൗൺസിൽ പരിഗണിക്കും. ലോട്ടറിയിൽ ഏകീകൃത നികുതി നിരക്ക് ഏർപ്പെടുത്തണോ അതോ നിലവിലെ ഡിഫറൻഷ്യൽ നികുതി സമ്പ്രദായം തുടരണമോ എന്നതിനെക്കുറിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ കേരളം നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു.